കഴിഞ്ഞദിവസമാണ് മോളിവുഡിൽ സെക്സ് റാക്കറ്റ് ഉണ്ട് എന്ന് പ്രശസ്ത നടി പാർവ്വതി തിരുവോത്ത് അഭിപ്രായപ്പെട്ടത്. മലയാളത്തിലെ അറിയപ്പെടുന്ന നടിയും ഡബ്ലിയു ബി സി അംഗവുമാണ് പാർവതി. പാർവതിയുടെ പരാമർശം പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ്. ഇതിനോട് പ്രതികരിക്കുകയാണ് ബാബുരാജ് ഇപ്പോൾ. പ്രശസ്ത നടനും അമ്മ എക്സിക്യൂട്ടീവ് അംഗവുമാണ് ബാബുരാജ്.
ഇങ്ങനെയൊരു ആരോപണം ആദ്യമായാണ്. അത് പരിശോധിക്കണം. വെറുതെ ഒരാൾ ഇങ്ങനെ വന്നിരുന്ന് ഓരോന്ന് പറയില്ലല്ലോ. ഏതു സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് പരിശോധിക്കണം. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരണം. റോഡിലെ കുഴി അടയ്ക്കുന്നത് ഒരു ആക്സിഡൻറ് ഉണ്ടാവുമ്പോഴാണ്.
അതുപോലെ ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൻറെ കാരണം കണ്ടെത്തി പരിഹരിക്കണം. വളരെ ഗൗരവമായ ആരോപണങ്ങളായിരുന്നു പാർവതി ഉന്നയിച്ചത്. സെക്സ് റാക്കറ്റ് അടക്കം ഫെസിലിട്ടെട്ട് ചെയ്യുന്നവർ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങൾ വിശദമായി ഹേമ കമ്മീഷനിൽ നമ്മൾ പറഞ്ഞിട്ടുണ്ട്.
നടിമാർ മാത്രമല്ല ഇൻഡസ്ട്രിയിൽ താനടക്കമുള്ള സ്ത്രീകൾക്ക് ഇത്തരം കോംപ്രമൈസ് ആവശ്യങ്ങളുമായി കോളുകൾ വന്നിട്ടുണ്ട്. പാർവതിയുടെ ആരോപണത്തിൽ പറയുന്നു. ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം പൊതുവെ ശക്തമാണ്. മലയാളികളിൽ ഭൂരിഭാഗവും ഇതിനോട് യോജിക്കുന്നുണ്ട്.