മലയാളികളുടെ ഇഷ്ടപ്പെട്ട ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആൻറണി. ഒരുകാലത്ത് ബാബു ആൻറണിയുടെ ചിത്രങ്ങൾക്കെല്ലാം വൻ ജന തിരക്കായിരുന്നു. ടിക്കറ്റ് കിട്ടാതെ ആരാധകർ മടങ്ങുന്ന കാഴ്ച സ്ഥിരം ആയിരുന്ന കാലം. അന്ന് ബാബു ആൻറണി എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. ആറടി ഉയരമുള്ള, മുടി നീട്ടി വളർത്തിയ ഒരു നടൻ. സിനിമയിൽ ബാബു ആൻറണി നായകൻറെ പക്ഷത്തുള്ളത് ഒരു ധൈര്യം ആണ് എന്ന് പ്രേക്ഷകർ പറഞ്ഞു. ബാബു ആൻറണി ഉണ്ടെങ്കിൽ ആരെയും ഇടിച്ചു ചമ്മന്തി ആക്കാം എന്നുള്ള ഒരു വിശ്വാസം. യുവാക്കൾക്കിടയിൽ ആയിരുന്നു അന്ന് താരത്തിന് ആരാധകർ കൂടുതൽ.
ഇപ്പോൾ ബാബു ആൻറണിയുടെ മകൻ ആർതർ ആൻറണിയും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ബാബു ആൻറണി നായകനാകുന്ന ദി ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തിൽ ആർതർ ആൻറണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മകൻറെ സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട വന്ന വാർത്തക്ക് താഴെ ഒരാൾ നൽകിയ കമൻറ് അതിന് ബാബു ആൻ്റണി കൊടുത്ത മറുപടിയും ശ്രദ്ധ നേടുകയാണ്. സിനിമാ താരങ്ങളുടെ മക്കൾ അല്ലാത്ത എത്രപേർ ഇപ്പോൾ സിനിമയിലുണ്ട് എന്നായിരുന്നു ഒരാൾ ചോദിച്ചത്.
ഉടനടി ബാബു ആൻറണി മറുപടിയും നൽകി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ബാബു ആൻറണി, ജയറാം ലിസ്റ്റ് വളരെ വലുതാണ്… താരം കുറിച്ചു.ഈ കമൻറുകൾ എന്തായാലും പ്രേക്ഷകർ ഏറ്റെടുത്തു. ആർതറിൻറെ സിനിമാ പ്രവേശനത്തിന് മുൻപ് മഞ്ജു വാര്യർ ആശംസകളുമായി എത്തിയിരുന്നു. ഈ പോസ്റ്റും വൈറലായിരുന്നു.
നല്ല കിടിലൻ ലുക്കും, അടിപൊളി ആക്ഷനും ഉള്ള ചിത്രങ്ങൾ. നന്നായി ഉപയോഗിച്ചിരുന്നെങ്കിൽ മലയാളത്തിൻറെ ലെവൽ മാറിയേനെ. ചിലർ പറയുന്നു. ഒരുപാട് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ബാബു ആൻറണി എത്തിയിട്ടുണ്ട്. നായകനായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോൾ ഒമർലുലുവിൻ്റെ ചിത്രത്തിലൂടെ തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. ഒരു കിടിലൻ ആക്ഷൻ ചിത്രം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.