സ്റ്റൈല്‍ മന്നന് രജനീകാന്ത് നായകനായി 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം റീ റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടക്കുകയാണെന്നും ചിത്രം ഉടനെ റിലീസ് ചെയ്യുമെന്നുമായിരുന്നു വാര്‍ത്തകള്‍. രജനി ആരാധകര്‍ ഈ റിപ്പോര്‍ട്ട് ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ ‘ബാബ’യ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്.പുതിയ പതിപ്പില്‍ ചില രംഗങ്ങള്‍ക്കായി രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
റിലീസ് സമയത്ത് പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ബാബ. പടയപ്പയുടെ വിജയത്തിന് പിന്നാലെ തീയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ബാബ. വന്‍ മുടക്കു മുതലുമായി എത്തിയ ചിത്രം തീയറ്ററില്‍ പരാജയപ്പെടുകയായിരുന്നു.
വിതരണക്കാര്‍ക്കും വലിയ നഷ്ടം സിനിമ വരുത്തി വച്ചിരുന്നു. നിര്‍മാതാവ് എന്ന നിലയില്‍ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ രജനി മുന്നിട്ടിറങ്ങിയത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
#BabaIsBack!
There has been an unprecedented craze among fans, media, film trade ever since the news of #Superstar @rajinikanth’s #Baba‘s re-release plans.
Latest we hear is #Superstar has dubbed for new scenes & @arrahman has requested for a preview of new edit to upgrade it! pic.twitter.com/plMJrAMNNG
— Sreedhar Pillai (@sri50) November 28, 2022
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്.
2002 ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ സംഗീതം എ ആര് റഹ്മാന് ആയിരുന്നു. നേരത്തെ മറ്റൊരു രജനികാന്ത്-സുരേഷ് ബാബു ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു.
രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായ ‘ബാഷ’യായിരുന്നു നേരത്തെ റീ റിലീസ് ചെയ്തത്.
1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2017ല്‍ ആണ് തിയറ്ററുകളില്‍ എത്തിയത്.