ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന അവേഞ്ചേഴ്സ് സീരിസിലെ അവസാന ചിത്രമായ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ വ്യാജപതിപ്പ് ഇൻറർനെറ്റിൽ. പുതിയ ചിത്രങ്ങളുടെ വ്യാജപ്രിന്റുകൾ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ തമിഴ് റോക്കേഴ്സ് ആണ് ഇത്തവണ അവേഞ്ചേഴ്സ് സിനിമയും അപ്ലോഡ് ചെയ്തിരിക്കുന്നത്.
ചില രാജ്യങ്ങളിൽ ഏപ്രിൽ 24 നു റിലീസ് ചെയ്ത ‘അവഞ്ചേഴ്സ് എന്‍ഡ് ഗെയിം’ ഇന്ത്യയിൽ ഏപ്രിൽ 26 നാണു റിലീസ് ചെയുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് എങ്ങും കിട്ടാനാവാത്ത അവസ്ഥയാണിപ്പോൾ ഉള്ളത്..ഓൺലൈൻ ടിക്കറ്റുകളെല്ലാം ഒരാഴ്ച മുൻപേ വിറ്റുതീർന്നിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കെയാണ് വ്യാജപ്രിന്റ് ഓൺലൈനിൽ ഫ്രീ ആയി എത്തിയത്.
സിനിമ വ്യവസായത്തെ തന്നെ തകർക്കുന്ന വ്യാജപ്രിന്റുകൾക്കെതിരെ തമിഴ് സിനിമാലോകം പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. മലയാളത്തിലും അടുത്തിടെ ഇറങ്ങിയ പല ചിത്രങ്ങളുടെയും വ്യാജപ്രിന്റുകൾ റിലീസ് ദിവസം തന്നെ ഓൺലൈനിലിൽ ഇറങ്ങിയിരുന്നു. പ്രതിഷേധങ്ങളും നിയമനടപടികളും ഒരുവശത്തു നടക്കുമ്പോഴും തമിഴ് റോക്കേഴ്സ് ഓരോ പുതിയ സിനിമയുടെയും വ്യാജപ്രിന്റ് ഇറക്കുന്നത് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.