Film News

ഓട്ടോഗ്രാഫ് സീരിയലിലെ സോണിയയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ, താരത്തിന് ഒരു വിഷമം മാത്രമാണ് ഉള്ളത് – വെളിപ്പെടുത്തൽ

ഓട്ടോ ഗ്രാഫ് എന്ന പരമ്പര മലയാളി മിനി സ്ക്രീൻ പ്രേക്ഷകർ മറക്കാനിടയില്ല. പ്ലസ്ടുവിന് പഠിക്കുന്ന 5 കൂട്ടുകാരുടെ കഥയായിരുന്നു ഇത്. ഒരു സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു ഓട്ടോ ഗ്രാഫ്. ഫൈവ് ഫിംഗേഴ്സ് എന്നായിരുന്നു അഞ്ചു കൂട്ടുകാരുടെ പേര്. അതിൽ നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോണിയ ശ്രീജിത്ത് ആയിരുന്നു. വിവാഹത്തിനു ശേഷം താരം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഒരിടവേള എടുത്തിരുന്നു. ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ് സോണിയ.

- Advertisement -

ബാല ഹനുമാൻ എന്ന പരമ്പരയിലൂടെ ആണ് താരം തിരിച്ചെത്തിയിരിക്കുന്നത്. ഈ പരമ്പരയിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് സോണിയ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പണ്ട് ചെയ്ത പരമ്പരയെ കുറിച്ച് പറയുന്നു. സോണിയയുടെ വാക്കുകളിലൂടെ. ഹൃദയത്തിൽ ചേർത്തു വയ്ക്കുന്ന ഒരു കഥാപാത്രമാണ് നാൻസി. പലരും നാൻസി ചേച്ചി അല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് സംസാരിക്കുക.

തൻറെ യഥാർത്ഥ പേര് പലർക്കും ഇപ്പോഴും അറിയില്ല. സത്യം പറഞ്ഞാൽ അന്ന് അഭിനയിക്കുമ്പോൾ ആ പരമ്പരയിലെ അത്രയും സ്വീകാര്യതയുണ്ട് എന്ന് തനിക്ക് അറിയില്ലായിരുന്നു. ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ശരത്തിനെ ആണ്. അവൻ താങ്കളെ വിട്ടു പോയി എന്ന് കരുതാൻ പറ്റുന്നില്ല. ഇപ്പോഴും അവൻ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. ശരത് വിളിക്കുമ്പോഴെല്ലാം ചോദിക്കുമായിരുന്നു എപ്പോഴാണ് ചേച്ചി താനൊരു അമ്മാവൻ ആവുക എന്ന്. അത് കാണുവാൻ അവന് പറ്റിയില്ല. മൂത്ത മകൻ ജനിച്ച സമയത്ത് കുഞ്ഞിനെയും കൊണ്ട് അവൻറെ വീട്ടിൽ പോയിരുന്നു. സോണിയ പറയുന്നു.

കോവിഡ് ആയതു കൊണ്ട് ഇളയ മകനെ കൊണ്ടു പോകാൻ പറ്റിയില്ല. ഇതൊക്കെ ഒന്ന് മാറിയിട്ട് വേണം പോകുവാൻ. താരം പറയുന്നു. ആറു വർഷങ്ങൾക്ക് മുൻപാണ് സീരിയൽ താരമായിരുന്ന ശരത് കുമാർ ബൈക്ക് അപകടത്തിൽ മരണപ്പെടുന്നത്. ഓട്ടോ ഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെയേറെ പ്രേക്ഷകരുള്ള ഒരു പരമ്പരയായിരുന്നു ഇത്. രഞ്ജിത്ത് രാജ്, സോണിയ, ശരത്, ശ്രീക്കുട്ടി, അംബരീഷ് എന്നിവരായിരുന്നു അഞ്ചു പേരെ അവതരിപ്പിച്ചത്.

Athul

Recent Posts

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

19 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

1 hour ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

2 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

10 hours ago