Film News

ലളിത ചേച്ചിയോട് ചോദിക്കാതെ മണിച്ചിത്രത്താഴിലെ ആ പ്രശസ്ത സീൻ ഷൂട്ട് ചെയ്തു, കൂടുതൽ പണം തന്നാൽ മാത്രമേ ഡബ് ചെയ്യാൻ പറ്റുള്ളൂ എന്ന് ലളിത ചേച്ചി – ഒടുവിൽ ചേച്ചിയെ അണിയറക്കാർ തണുപ്പിച്ചത് ഇങ്ങനെ

മലയാളത്തിൽ ഉണ്ടായ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടിക എടുത്താൽ മുൻ നിരയിൽ ഉണ്ടാകും മണിച്ചിത്രത്താഴ്. ഏതാണ്ട് 25 വർഷങ്ങൾക്കു മുന്നേ ആണ് ഈ ചിത്രം എടുത്തത്. മോഹൻ ലാൽ, സുരേഷ് ഗോപി, ശോഭന, കെപിഎസി ലളിത, കുതിര വട്ടം പപ്പു, നെടു മുടി വേണു തുടങ്ങിയ ഒട്ടേറെ അഭിനയ പ്രതിഭകൾ എല്ലാം ഈ ചിത്രത്തിൽ ഒന്നിച്ചിട്ടുണ്ട്. 1993-ലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒരു വർഷത്തോളമാണ് ചിത്രം തുടർച്ചയായി കേരളത്തിൽ ഓടിയത്. മികച്ച സാമ്പത്തിക ലാഭവും നേടിയെടുത്തു. ഫാസിൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

- Advertisement -

ഒരുപാട് വർഷങ്ങൾക്കു ശേഷം ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. മനുഷ്യ മനസ്സിലെ ദുരൂഹത കളിലേക്ക് ആണ് ചിത്രം വിരൽ ചൂണ്ടിയത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിൽ ഒന്നാണ് ശോഭന സുരേഷ് ഗോപിയോട് ദേഷ്യപ്പെടുന്ന രംഗം. ഐകോണിക്ക് എന്നൊക്കെ വിളിക്കാവുന്ന ഒരു സീൻ ആണ് ഇത്. ദുഃഖകരമായ വസ്തുത എന്തെന്നാൽ മറ്റു ഭാഷകളിലെ നടിമാർക്കും ഒന്നും ഇത്രയും പെർഫെക്ഷൻനോടെ അത് ചെയ്യുവാൻ കഴിഞ്ഞില്ല എന്നതാണ്. ചിലർ തനി കോമാളിത്തരം സ്ക്രീനിൽ കാണിച്ചു വെക്കുകയും ചെയ്തു. മലയാള സിനിമയുടെ, മലയാളത്തിലെ അഭിനേതാക്കളുടെ റെയിഞ്ച് വ്യക്തമാക്കുന്ന ഒരു ഘടകം മാത്രമാണ് ഈ സീൻ.

ചിത്രത്തിൽ ഹാസ്യം കലർന്ന ഒരു കഥാപാത്രമാണ് കെപിഎസി ലളിതയുടെത്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സീനുകളിൽ ഒന്നാണ് കെപിഎസി ലളിതയും മോഹൻലാലും തൊട്ടടുത്ത ബാത്റൂമുകളിൽ കുളിക്കുന്ന ഒരു സീൻ. കുളിക്കാൻ കേറുന്ന മോഹൻ ലാൽ കെപിഎസി ലളിതയുടെ മുണ്ട് എടുത്തു ഉടുക്കുകയും പിന്നീട് അവർ തമ്മിൽ ഉണ്ടാകുന്ന സംഭാഷണവും ആണ് ഇത്. എന്നാൽ അമ്പരപ്പിക്കുന്ന മറ്റൊരു രഹസ്യമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൽ ഇങ്ങനെയൊരു രംഗം ഉണ്ടെന്ന കാര്യം കെപിഎസി ലളിതയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നതാണത്.

താരം ഡബ്ബിങ്ങിന് എത്തുമ്പോൾ മാത്രമാണ് ഈ സീനിനെ കുറിച്ച് അറിയുന്നത്. ഇതറിഞ്ഞതോടെ ദേഷ്യം വന്ന് കേ പി എസി ലളിത ഫാസിലിനോടു ചൂടായി. താൻ ഇത് നേരത്തെ അറിഞ്ഞില്ലെന്നും തന്നോട് ചോദിക്കാതെ എങ്ങനെയാണ് ഈ സീൻ ഷൂട്ട് ചെയ്തത് എന്നാണ് ലളിത പറഞ്ഞത്. ഇതു താൻ ഡബ്ബ് ചെയ്യില്ലെന്നും പറഞ്ഞു. വേറെ ക്യാഷ് തന്നാൽ മാത്രം ഡബ്ബ് ചെയ്യുകയുള്ളൂ എന്നും അറിയിച്ചു . അങ്ങനെ ഡബ്ബിങ് നിർത്തി. പിന്നീട് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞ് ഒരു തമാശയാണ് താരത്തെ തണുപ്പിച്ചത്. ചേച്ചിയുടെ കുളി സീൻ ഇടാത്തത് നല്ലതല്ലേ എന്നാണ് അസോസിയേറ്റ് ഡയറക്ടർ ആയ ഷാജി പറഞ്ഞത്. ഇതു കേട്ടതോടെ കെപിഎസി ലളിത ചിരിക്കുകയായിരുന്നു.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

8 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

49 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

1 hour ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago