ജനുവരി എന്നത് ഒരു വിശേഷപ്പെട്ട മാസമാണ്. വർഷത്തിലെ ആദ്യ മാസം ആണെന്നതു മാത്രമല്ല ഒരു വർഷത്തേക്കുള്ള പ്രതീക്ഷകൾ മുഴുവൻ നമ്മൾ ആരംഭിക്കുന്നത് ഈ മാസത്തിൽ നിന്നുമാണ്. അതുകൊണ്ട് കൂടിയാണ് ജനുവരി മാസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ വിവാഹങ്ങൾ കാണുന്നത്. ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ ഇതിലും വിശേഷപ്പെട്ട മാസം വേറെ ഏത് ഉണ്ട്? ഇപ്പോൾ ജോസഫ് നായികയ്ക്കും ഈമാസം വിവാഹം ഒരുങ്ങുകയാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആത്മീയ രാജൻ. ജനുവരി 25ന്, അതായത് ഇന്നായിരുന്നു താരത്തിൻ്റെ വിവാഹം. കണ്ണൂരിൽ ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത്. രാവിലെ 9:59നും 11:33നും ഇടയിലായിരുന്നു വിവാഹം. സനൂപ് എന്ന വ്യക്തിയുമായി ആണ് താരം വിവാഹിതയാകുന്നത്.
ഒരു മറൈൻ എൻജിനീയറാണ് സനൂപ്. ഒരു പ്രണയ വിവാഹം ആയിരുന്നില്ല ഇത്, മറിച്ച് അറേഞ്ച് മാര്യേജ് ആയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ അടുത്തദിവസം കണ്ണൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ഒരു ഗംഭീര വിവാഹ വിരുന്ന് ഇവർ നടത്തുന്നുണ്ട്.
മനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. ശിവകാർത്തികേയൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. റോസ് ഗിറ്റാറിനാൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചുവെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് തമിഴിലേക്ക് ചേക്കേറുന്നതും അവിടെ ശ്രദ്ധിക്കപ്പെടുന്നതും. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു ജോസഫ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചു വന്നത്. ഗംഭീര അഭിപ്രായം ആയിരുന്നു ഈ ചിത്രത്തിലെ പ്രകടനത്തിന് താരത്തിനു ലഭിച്ചത്.