Film News

ആദ്യം ഒരു സഹോദരി സഹോദരന്‍ ബന്ധമായിരുന്നു, പിന്നീട് പ്രണയമായി; തന്റെ വിവാഹ കഥ പറഞ്ഞ് നടി ആത്മീയ രാജന്‍

വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആത്മിയ രാജന്‍.2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആത്മീയ അഭിനയം ആരംഭിക്കുന്നത്.

- Advertisement -

അതിനു ശേഷം തമിഴില്‍ അവസരം ലഭിച്ച താരം രണ്ടു ഭാഷകളിലുമായി അഞ്ച് സിനിമകള്‍ ചെയ്തു.ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആത്മീയ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.

ജോസഫിന് ശേഷം കോള്‍ഡ് കേസ്, അവിയല്‍, പുഴു, ജോണ്‍ ലൂഥര്‍, അദൃശ്യം അങ്ങനെ വിവിധ സിനിമകളുടെ ഭാഗമായി താരം.ഏറ്റവും ഒടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷത്തിലാണ് നടി അഭിനയിച്ചത്.

ഈ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. വിവാഹം കഴിഞ്ഞും സിനിമയില്‍ സജീവമായ നടിയാണ് ആത്മീയ. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ വിവാഹം കഴിഞ്ഞത്. മറൈന്‍ എഞ്ചിനീയറായ സനൂപിനെയാണ് നടി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇപ്പോഴിത തങ്ങളുടെ പ്രണയവും വിവാഹ കഥകളും പറഞ്ഞ് എത്തിയിരിക്കുകയാണ് ആത്മീയ രാജന്‍. കോളേജില്‍ എന്റെ സീനിയറായിരുന്നു സനൂപ്. ആദ്യം ഒരു സഹോദരി സഹോദരന്‍ ബന്ധമായിരുന്നു. പിന്നീട് പ്രണയമാവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

‘ഞങ്ങള്‍ തമ്മില്‍ മൂന്ന് വര്‍ഷത്തെ പ്രണയമായിരുന്നു. എന്റെ കോളേജില്‍ പഠിച്ചതാണ് സനു. ഒരേ ഡിപ്പാര്‍ട്‌മെന്റ് ഒന്നുമായിരുന്നില്ല. കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് സനുവിനെ അറിയില്ലായിരുന്നു.

എന്റെ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സനു എനിക്ക് മെസ്സേജ് ചെയ്യുകയായിരുന്നു.ഞാന്‍ കോളേജില്‍ പഠിച്ചതാണ്. അഭിനന്ദനങ്ങള്‍, നമ്മുടെ കോളേജില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ സിനിമയിലോക്കെ അഭിനയിക്കുന്നത്, എന്നൊക്കെ പറഞ്ഞാണ് മെസേജ് അയച്ചത്.

പിന്നെ ഞങ്ങള്‍ അന്ന് ചാറ്റ് ചെയ്തിരുന്നു. ഒരു സഹോദരനും സഹോദരിയും പോലത്തെ ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍.പിന്നെ സനു ഒരു വഴിക്ക് പോയി ഞാന്‍ എന്റെ വഴിക്കും പോയി. കുറെ നാള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഇടക്ക് ഞാന്‍ വിട്ട് നില്‍ക്കാറുണ്ട്. ഒന്നും ഉണ്ടായിട്ടല്ല. ഇടക്ക് ഒരു ഡിപ്രഷന്‍ പോലെ വരും. അപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ട് നില്‍ക്കും. അങ്ങനെയാണ്.
പക്ഷെ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. അതിനു ശേഷം സനു ആയിട്ട് ഒരു ടച്ചും ഇല്ലായിരുന്നു.

പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ നാട്ടിലേക്ക് വീട് മാറി വന്നപ്പോഴാണ് വീണ്ടും ആ ടച്ച് വന്നത്. അപ്പോഴാണ് സനുവിനെ വീണ്ടും കാണുന്നത്.പിന്നെ ഞങ്ങള്‍ ഒരേ ജിമ്മിലായിരുന്നു. അങ്ങനെ പഴയ കൂട്ടുകെട്ട് പൊടി തട്ടിയെടുത്ത് നല്ല സുഹൃത്തുക്കളായി.

പ്രണയമായിട്ട് രണ്ടുപേരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. സനു സനുവിന്റെയും ഞാന്‍ എന്റെയും പേഴ്‌സണല്‍ കാര്യങ്ങളെല്ലാം പറയുമായിരുന്നു. സനുവിന് എന്നെ അറിയുന്നത് കൊണ്ട് തന്നെ. എല്ലാ കാര്യങ്ങളും പറയാന്‍ എളുപ്പമായിരുന്നു.

സനു എന്നെ മനസിലാകുന്നുണ്ടായിരുന്നു. സനു വളരെ പാവം മനുഷ്യന്‍ ആണ്. ഒരു നല്ല മനുഷ്യനാണ്. അങ്ങനെ ഞങ്ങള്‍ വിവാഹം കഴിച്ചു എന്നാണ് താരം പറഞ്ഞത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രണയവിവാഹത്തെ കുറിച്ച് പറഞ്ഞത്.

Abin Sunny

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

1 hour ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago