സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ് . സിനിമയില്‍ അദിഥി രവിയാണ് സുരാജിന്റെ ഭാര്യയായി അഭിനയിക്കുന്നത്. നടി മുക്തയുടെ മകള്‍ കണ്മണിയും ഇവരുടെ മകളുടെ കഥാപാത്രത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സെറ്റില്‍വെച്ച് സുരാജ് തന്നെ കരയിപ്പിച്ച ഒരു സംഭവത്തെ കുറിച്ചാണ് അദിതി പറയുന്നത്. ഇതേക്കുറിച്ച് വിശദീകരിച്ചത് സുരാജാണ്.
സിനിമയുടെ ഷൂട്ടിംഗ് നടക്കവെ സംവിധായകനും സുരാജും തമ്മില്‍ ഒരു ചര്‍ച്ച നടന്നു. സിനിമയില്‍ നേരത്തെ പറഞ്ഞിരുന്ന ഒരു രംഗം ആവശ്യമില്ലായിരുന്നു. ബെഡില്‍ നിരാശനായ ഇരിക്കുന്ന സുരാജിനെ അടുത്തുവന്ന് ഭാര്യയായി അഭിനയിക്കുന്ന അദിഥി എന്തുപറ്റി ചേട്ടാ എന്ന് ചോദിച്ചു വരുന്നതായിരുന്നു ആ രംഗം. അതിന്റെ ആവശ്യമില്ലല്ലോ എന്ന് സംവിധായകന് ചോദിച്ചപ്പോള്‍ , ശരിയാണെന്ന് സുരാജ് സമ്മതിച്ചു.
എന്നാല്‍ ഇത് തല്ക്കാലം അദിഥിയോട് പറയേണ്ടെന്നും, നമുക്കിത് പ്രാങ്ക് ചെയ്യാം എന്നും ഇവര്‍ തീരുമാനിക്കുകയായിരുന്നു , അദിഥി വരുമ്പോള്‍ ശരിയായില്ല എന്ന് പറഞ്ഞു ദേഷ്യപ്പെടാം, ഇതായിരുന്നു ഇരുവരും പ്ലാന്‍ ചെയ്തത്.
ഈ രംഗം ചിത്രീകരിക്കാനായി ഉച്ചമുതല്‍ മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു അദിഥി. അങ്ങനെ അദിഥി വന്നു ഒക്കെ ഷോട്ട് പോകാം എന്ന് പറഞ്ഞ് രണ്ടുമൂന്നു വട്ടം അദിഥി രവി ആ രംഗം ചെയ്തു. അപ്പോഴെല്ലാം അത് ശരിയായില്ല എന്ന് പറഞ്ഞു. അവസാനം ദേഷ്യപ്പെട്ട് സുരാജ് വെഞ്ഞാറമൂട്, അദിഥി നിനക്കൊന്ന് ശ്രദ്ധിച്ച് കൂടെ എത്രനേരം ആയത് എന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോയി. സാര്‍ ഇത് ഓക്കെ ആയിട്ട് വിളിച്ചാല്‍ മതി എന്നും പറഞ്ഞു. അവസാനം അദിഥിയുടെ കണ്ണെല്ലാം നിറഞ്ഞിരുന്നു സുരാജ് പറഞ്ഞു.