Film News

ഭർത്താക്കന്മാർക്ക് എന്താണ് ലേബർറൂമിൽ കാര്യം? ഉത്തരം അശ്വതിയും ശ്രീകാന്തും ഒരുമിച്ചു പറയും – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ഇപ്പോൾ രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് താരം. കുഞ്ഞിൻ്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് എത്തുകയാണ് താരമിപ്പോൾ. ഒരു വീഡിയോ രൂപത്തിൽ ആണ് താരം വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത്. “ഭർത്താക്കന്മാർക്ക് എന്താ ലേബർ റൂമിൽ കാര്യം?” എന്ന തലക്കെട്ടോടെ ആയിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

- Advertisement -

ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത് എന്നാണ് ചക്കപ്പഴത്തിലേക്ക് തിരിച്ചുവരിക എന്നാണ്. ഇപ്പോൾ ബേബിയുടെ സമയം അനുസരിച്ചാണ് ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യാനുള്ളത് എന്നാണ് അശ്വതി മറുപടിയായി നൽകുന്നത്. നിങ്ങൾക്കറിയാമല്ലോ, അത്രയും ചെറിയ കുട്ടിയാണ്. ഫീഡ് ചെയ്യുന്ന സമയമാണ് ഇപ്പോഴും. കുഞ്ഞിനെ ഇവിടെ വച്ച് കൊണ്ട് എനിക്ക് ലൊക്കേഷനിലേക്ക് പോവാൻ പറ്റില്ല. കൊറോണ കാരണം അത്രയും ആളുകൾ ഉള്ള ലൊക്കേഷനിലേക്ക് കുഞ്ഞിനേയും കൊണ്ട് ചെല്ലാനും പറ്റില്ല. അതുകൊണ്ട് കുഞ്ഞു ഒന്നു റെഡി ആകുന്നത് വരെ എനിക്ക് ബ്രേക്ക് എടുക്കേണ്ടിവരും. അത് കഴിഞ്ഞ് ആയിരിക്കും ചക്കപ്പഴത്തിലേക്ക് എത്തുക – അശ്വതി പറയുന്നു.

ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയ്യാൻ പോയ സമയത്ത് അഡ്മിറ്റ് ചെയ്തപ്പോൾ ആയിരുന്നു മൂത്ത മകൾ പത്മജ നിക്കുന്നത്. ഒരു മുൻകരുതലും അന്ന് എടുത്തിട്ടില്ലായിരുന്നു. ആ അവസ്ഥ ഇപ്പോൾ വരരുത് എന്ന് കരുതി പറഞ്ഞ സമയത്തിനും രണ്ടാഴ്ച മുൻപ് ചെക്കപ്പിനു പോയി. പക്ഷേ ആശുപത്രിയിൽ പോകുമ്പോൾ കയ്യിൽ ഒരു ബാഗ് നേരത്തെ കരുതി. ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞ് ജനിക്കാനുള്ള സമയമായി എന്ന് പറഞ്ഞത്, അപ്പോൾ തന്നെ അവിടെ അഡ്മിറ്റ് ചെയ്തു. ഇത്തവണ ലേബർ റൂമിലേക്ക് പോയപ്പോൾ ശ്രീകാന്തും കൂടെ ഉണ്ടായിരുന്നു എന്നാണ് അശ്വതി പറയുന്നത്. എന്തുവന്നാലും ശ്രീകാന്തിനെ കൂടെ നിർത്തണം എന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി ഒരു പ്രൈവറ്റ് ലേബർറൂം ആയിരുന്നു അടുത്തത്. നമ്മൾ കടന്നു പോകുന്ന അവസ്ഥകളിൽ നമ്മളുടെ പങ്കാളിയും കൂടെ ഉണ്ടാവേണ്ടത് ആവശ്യമാണ് എന്ന് കരുതി – അശ്വതി പറയുന്നു.

ഇത്തവണ എപ്പിഡ്യൂറൽ തെറാപ്പി കൂടി ചെയ്തിരുന്നു, വേദന ഇല്ലാതെ പ്രസവിക്കുന്ന ഒരു തെറാപ്പി. ആദ്യത്തെ തവണ അത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല എങ്കിലും രണ്ടാമത്തെ തവണ അതുതന്നെ തിരഞ്ഞെടുത്തു. ശ്രീകാന്തിനും പറയാറുണ്ട് ചില കാര്യങ്ങൾ – “പ്രസവവേദന എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. എങ്കിലും ലേബർ റൂമിൽ കയറി പ്രസവം നേരിട്ട് കണ്ടപ്പോൾ ആണ് ലോകത്തുള്ള എല്ലാ അമ്മമാരോടും ബഹുമാനം തോന്നിപ്പോയി” – ശ്രീകാന്ത് പറയുന്നു. ആദ്യത്തെ തവണ വലിയ വേദന ആയിരുന്നു. അതുകൊണ്ട് കുഞ്ഞു ജനിച്ച സമയത്തൊന്നും മാതൃത്വം അനുഭവിക്കാൻ പറ്റിയില്ല. അതിനൊക്കെ കുറച്ചു സമയം എടുത്തിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല. ചോരക്കുഞ്ഞിനെ എടുത്തു എൻറെ ദേഹത്തേക്ക് കിടത്തി. അപ്പോൾ തന്നെ എല്ലാം അറിയാൻ പറ്റി – അശ്വതി കൂട്ടിച്ചേർത്തു.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago