Film News

വിവാഹമോചനം നേടാൻ പോവുകയാണ് എന്ന് ഗോസിപ്പ് എഴുതി, എഴുതിയവൻ്റെ വീട്ടിൽ വാളുമായി ഷാരൂഖ് ഖാൻ – വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ, ഈ വാൾ നൽകിയത് ആരാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഗൗരി ഖാൻ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇസ്ലാം മത വിശ്വാസിയാണ് ഷാരൂഖ് ഖാൻ. ഭാര്യ ഗൗരി ആവട്ടെ പഞ്ചാബി സ്വദേശിയാണ്. തങ്ങൾക്കിടയിൽ മതം ഒരിക്കലും ഒരു പ്രശ്നമായി വന്നിട്ടില്ല എന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളത്. എല്ലാ മതഗ്രന്ഥങ്ങളും വീട്ടിൽ സ്ഥാനം ഉണ്ട് എന്നും ഇവർ കൂട്ടിച്ചേർത്തു. 1988 വർഷത്തിലായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. ഒരു പാർട്ടിയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്.

- Advertisement -

പിന്നീട് ഗൗരിയെ കാണുന്നതിനു വേണ്ടി മാത്രം പലതവണ ഷാരൂഖ് മുംബൈയിലെത്തി. പെൺകുട്ടിയെക്കുറിച്ച് ഒന്നുമറിയാതെ ആയിരുന്നു മുംബൈയിൽ അന്വേഷിച്ച് എത്തിയത് എന്നും കടൽ കരയിലൂടെ അവളെ അന്വേഷിച്ച് ഒരുപാട് നടക്കുകയും ചെയ്തു എന്നും ഷാരൂഖ്ഖാൻ പറഞ്ഞിട്ടുണ്ട്. ഒടുവിൽ പോകാൻ നേരമായിരുന്നു ഗൗരിയെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. 1991 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നും തൻറെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ആണ് ഗൗരി എന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. നിരവധി റൊമാൻറിക് സിനിമകളിൽ അഭിനയിച്ച താരമാണ് ഷാരൂഖ് ഖാൻ. എന്നാൽ ഇതിനെ വെല്ലുന്ന റൊമാൻസ് കഥയാണ് സ്വന്തം ജീവിതത്തിൽ ഉള്ളത്.

1993 വർഷത്തിൽ ഒരു സംഭവം നടന്നു. കഭി ഹാ കഭി നാ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു താരം. വിവാഹം കഴിഞ്ഞു രണ്ടു വർഷം മാത്രമാണ് പൂർത്തിയായത്. താരത്തെ കുറിച്ചും ആ സിനിമയിലെ നായികയെ കുറിച്ചും ഒരാൾ ഗോസിപ്പ് എഴുതി. ഇത് എഴുതിയ വ്യക്തിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ഷാരൂഖ് ഖാൻ. 2012 വർഷത്തിലാണ് താരം ഈ സംഭവം തുറന്നുപറഞ്ഞത്. ഗൗരിയുടെ അച്ഛൻ നൽകിയത് ആയിരുന്നു ഈ വാൾ. പഞ്ചാബി വിവാഹങ്ങൾക്ക് അങ്ങനെയാണ് എന്നാണ് താരം പറയുന്നത്. ഈ വാൾ ഉപയോഗിച്ചാണ് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്താൻ വേണ്ടി ഷാരൂഖ്ഖാൻ പോയത്. വാളുകൊണ്ട് മാധ്യമ പ്രവർത്തകൻറെ കാലിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നാൽ സംഗതി അവിടെ തീർന്നില്ല.

അടുത്ത ദിവസം താരത്തെ അറസ്റ്റ് ചെയ്യുവാൻ വേണ്ടി പോലീസ് എത്തി. എന്നാൽ സ്റ്റേഷനിലെത്തിയപ്പോൾ ഷാരൂഖിന് വേണ്ടി വന്നത് ഒരു ഫോൺ കോൾ ചെയ്യുവാൻ ഉള്ള അനുവാദം മാത്രമായിരുന്നു. താരം വിളിച്ചത് അതേ മാധ്യമപ്രവർത്തകനെ. “ഇപ്പോൾ ഞാൻ ജയിലിൽ കയറി. ഇവിടെ നിന്നും ഇറങ്ങിയാൽ ഞാൻ തീർത്തു കളയും” – ഇതായിരുന്നു താരം പറഞ്ഞത്. പിന്നീട് നടൻ നാനാ പടേക്കർ ആണ് താരത്തെ ജാമ്യത്തിലിറക്കിയത്. എന്തായാലും സിനിമകളിൽ മാത്രം നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ഹീറോയിസം ആണ് താരം യഥാർത്ഥജീവിതത്തിൽ കാണിച്ചിരിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് താരത്തെ കിംഗ് ഓഫ് റൊമാൻസ് എന്ന് വിളിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

Athul

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

9 mins ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

24 mins ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

1 hour ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

2 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

5 hours ago