മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതി ആയിരുന്നു. അടുത്തിടെ ആണ് താരം ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി താരം സിനിമാ മേഖലയിൽ നിന്നും അകന്നു കഴിയുകയായിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു താരം. പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ യുട്യൂബിലും സജീവമാണ് താരം. പുതിയ വിശേഷങ്ങൾ എല്ലാം ഇവിടെ ആയിരുന്നു താരം പങ്കു വെക്കാറുള്ളത്. പ്രസവശേഷം തൻറെ വിശേഷങ്ങൾ എല്ലാം തിരക്കി കൊണ്ട് ആരാധകർ എത്താറുണ്ട് എന്നാണ് താരം പറയുന്നത്. സ്വന്തം ചേച്ചിയുടെ അല്ലെങ്കിൽ സ്വന്തം മകളുടെ വിശേഷം തിരക്കുന്നത് പോലെയാണ് തൻറെ വിശേഷങ്ങൾ ആരാധകർ തിരക്കുന്നത് എന്നാണ് അശ്വതി പറയുന്നത്. ഇപ്പോൾ യൂട്യൂബിൽ അശ്വതി ഏറ്റവും അവസാനമായി പങ്കുവെച്ച വീഡിയോ ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥയെക്കുറിച്ചാണ് താരം വീഡിയോയിൽ പറയുന്നത്. ഇതിനെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത ആളുകളോട് അതിനെപ്പറ്റി സംസാരിക്കുകയാണ് ഏറ്റവും പുതിയ വീഡിയോയിലൂടെ അശ്വതി ചെയ്യുന്നത്. പ്രസവാനന്തരം പല സ്ത്രീകളും നേരിടുന്ന ഒരു മാനസിക സംഘർഷം അവസ്ഥ ആണ് ഇത്. പക്ഷേ പലരും ഇതിനെ ഒരു സീരിയസ് അവസ്ഥയായി കാണുന്നില്ല. പലരും ഡോക്ടറെ കാണുവാൻ താല്പര്യപ്പെടുന്നില്ല. ഇപ്പോൾ ഈ വിഷയങ്ങളെക്കുറിച്ച് എല്ലാം തൻ്റെ അനുഭവ വെളിച്ചത്തിൽ സംസാരിക്കുകയാണ് അശ്വതി. വിവാഹം കഴിക്കാൻ പോകുന്നവർക്കും ഗർഭിണിയാവാൻ ആഗ്രഹിക്കുന്നതും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് എന്നാണ് ആരാധകർ പറയുന്നത്.
ആദ്യത്തെ പ്രസവത്തിലും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അടുത്ത കുട്ടിക്ക് ഇത്ര വൈകിയത് എന്നാണ് അശ്വതി പറയുന്നത്. മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോകാറുണ്ട്. എന്നാൽ അവർ സ്ഥിരമായി കേൾക്കുന്ന ഒരു പഴി ഇതായിരിക്കും – “നീയല്ല ഈ ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണ്”. ബേബി ബ്ലൂസ് എന്ന അവസ്ഥ ആണ് പൊതുവെ ചില സ്ത്രീകൾക്ക് ആദ്യമായി ഉണ്ടാവുക. അതായത് അടുത്ത് കിടന്ന് കുഞ്ഞ് കരയുമ്പോൾ എടുത്ത് പാല് കൊടുക്കുക എന്നതിലുപരി പ്രത്യേകിച്ച് ഒരു സ്നേഹവും, ആളുകൾ പറയുന്നത് പോലെ മാതൃത്വത്തിൻ്റെ മഹത്വവും ഒന്നും ആദ്യദിവസങ്ങളിൽ തോന്നണമെന്നില്ല. പുതിയ ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വന്നത് അംഗീകരിക്കാൻ ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. പിന്നീട് അത് കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ മാറും. അതാണ് ഈ പറയുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ. ഇതെല്ലാം എങ്ങനെ മറികടക്കാമെന്നും അശ്വതി വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വീഡിയോ കാണാം: