Film News

ജാതിയില്ല മതമില്ല പുരുഷാധിപത്യമില്ല, മകളുടെ പേര് അറിൻ – മകളുടെ പിറന്നാൾ ദിവസം ആഘോഷമാക്കി അസിൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അസിൻ തോട്ടുങ്കൽ. കുഞ്ചാക്കോ ബോബൻ നായകനായ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് സിനിമ മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ പിന്നീട് മലയാളത്തിൽ വലിയ വേഷങ്ങളിൽ ഒന്നും തന്നെ അസിൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ തമിഴിലെയും തെലുങ്കിലെയും പിന്നീട് ബോളിവുഡിലും തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറി അസിൻ.

- Advertisement -

സൂര്യ നായകനായ ഗജിനി എന്ന ചിത്രത്തിലെ നായികയായി എത്തിയത് അസിൻ ആയിരുന്നു. കൽപ്പന എന്ന കഥാപാത്രത്തെ ആണ് അസിൻ ഗജിനി എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് പ്രഭുദേവ സംവിധാനം ചെയ്ത വിജയ്‌ ചിത്രം പോക്കിരിയിലും നായികയായി എത്തിയത് അസിൻ തന്നെയായിരുന്നു. ചിത്രം കേരളത്തിൽ വലിയ തരംഗം ആയിരുന്നു സൃഷ്ടിച്ചത്. പിന്നീട് സൽമാൻ ഖാൻ നായകനായ റെഡി അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളിൽ തിളങ്ങിയ നായികയായിരുന്നു അസിൻ.

മൈക്രോമാക്സ് സ്ഥാപകരിലൊരാളായ രാഹുൽ ശർമ ആണ് അസിന്റെ ഭർത്താവ്. ഇരു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു ഇവർ എന്നതുകൊണ്ടുതന്നെ ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാരപ്രകാരവും ആയിരുന്നു വിവാഹം നടന്നത്. 2016 വർഷത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 2017 ഒക്ടോബർ 24ന് ആയിരുന്നു ഇവരുടെ ആദ്യ കുഞ്ഞ് അറിൻ ജനിക്കുന്നത്. കുഞ്ഞിന്റെ മൂന്നാം പിറന്നാളിന് ഇപ്പോൾ അസിൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

“അറിൻ റയ്ൻ – അവൾക്ക് ഇന്ന് മൂന്ന് വയസ്സ് തികയുന്നു. എൻറെ പേരും രാഹുലിന്റെ പെരും കൂട്ടിച്ചേർത്ത് കൊണ്ടാണ് അറിൻ എന്ന പേര് ഞങ്ങൾ കുഞ്ഞിനുവേണ്ടി സ്വീകരിച്ചത്. ഒരു ഷോർട്ട് സിമ്പിൾ പേര്, ജാതിയില്ല, മതമില്ല, പുരുഷാധിപത്യം ഇല്ല, ആശംസകൾ അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ലേറ്റ് പോസ്റ്റിന് ക്ഷമിക്കണം”- അസിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Athul

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

44 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago