Film News

സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയത് മുതലാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ തുടങ്ങിയത്, നാണംകെട്ട പ്രസ്താവനയുമായി ശക്തിമാൻ

നമ്മുടെ എല്ലാവരുടെയും കുട്ടികാലത്തെ നായകന്മാരിൽ ഒരാളാണ് ശക്തിമാനും. തൊണ്ണൂറുകളിൽ ജനിച്ച കുട്ടികളുടെ ബാല്യകാലസ്മരണകൾ ഏറ്റവും മനോഹരമാക്കുന്ന പരിപാടികളിൽ ഒന്നായിരുന്നു ശക്തിമാനും. ദൂരദർശൻ എന്ന ചാനലിൽ ആയിരുന്നു ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴും ഈ പരിപാടി സൂപ്പർഹിറ്റായി ഓൺലൈൻ മാധ്യമങ്ങളിൽ ഓടുകയാണ്. മുകേഷ് ഖന്ന എന്ന ബോളിവുഡ് നടനാണ് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ നാണം കെട്ട ഒരു പ്രസ്താവനയാണ് മുകേഷ് ഖന്ന നടത്തിയിരിക്കുന്നത്.

- Advertisement -

“സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതുമുതലാണ് മീ ടൂ ആരോപണങ്ങൾ പോലെയുള്ളവ വരാൻ തുടങ്ങിയത്. അതുവരെ ഇതൊന്നും ഇല്ലായിരുന്നു. വീട്ടുജോലി ചെയ്യലാണ് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളത്. പുരുഷന്മാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് മുതലാണ് ഇത്തരത്തിലുള്ള വാർത്തകളും നമ്മൾ കേട്ടു തുടങ്ങിയത്.” – ഇതായിരുന്നു മുകേഷ് ഖന്ന ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവന. മീ ടൂ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇയാൾ.

സ്ത്രീകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം കാരണം എന്ന രീതിയിൽ ആയിരുന്നു ഇയാളുടെ പ്രസ്താവന. സ്ത്രീകളുടെ ജോലി വീട്ടുജോലി ആണെന്നും, സ്ത്രീകൾ ഈ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്ത് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും ഇയാൾ കൂട്ടിച്ചേർത്തു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ശക്തിമാൻ നടത്തിയ ഈ പ്രസ്താവനക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്.

നമ്മുടെ എല്ലാവരുടെയും കുട്ടിക്കാലത്തെ ഹീറോ ഒറ്റദിവസംകൊണ്ട് വില്ലനായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ മിക്ക ആളുകളുടെയും പ്രതികരണം. മുകേഷ് ഖന്ന നടത്തിയ ഈ സ്ത്രീവിരുദ്ധ പരാമർശത്തിൽ അദ്ദേഹം മാപ്പുപറയണമെന്ന് ആവശ്യമാണ് ഒരുപാടുപേർ ഉന്നയിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയോട് വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മുകേഷ് ഖന്ന. അതുകൊണ്ടുതന്നെ പല സർക്കാർ സ്ഥാപനങ്ങളുടേയും അധ്യക്ഷൻ കൂടിയാണ് ഇയാള്.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

2 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

4 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

4 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

15 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

15 hours ago