സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യ്ത ചിത്രമാണ് ‘എല്ലാം ശരിയാകും’. ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജീഷാ വിജയനാണ് നായിക. സിനിമാ പ്രെമോഷന്റെ ഭാഗമായി നേരത്തെ ആസിഫും രജീഷയും തലശ്ശേരി കോളേജില്‍ എത്തിയിരുന്നു. ഇവിടെ താരങ്ങള്‍ക്ക് വലിയ സ്വീകരണം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
ഇപ്പോള്‍ ബിഹൈന്റ് വുഡിന് നല്കിയ അഭിമുഖത്തില്‍ രജീഷയുടെ പ്രണയത്തെക്കുറിച്ചാണ് ആസിഫ് പറയുന്നത്. പ്രണയം ഉണ്ട് എന്ന് സമ്മതിച്ചുവെങ്കിലും അത് ആരാണെന്നോ എന്താണെന്നോ രജിഷ പറഞ്ഞിട്ടില്ല. ഒരു ശുഭ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാം എന്ന് പറഞ്ഞത് ആസിഫ് അലിയാണ്. എന്നാല്‍ അപ്പോഴും ഇതേകുറിച്ച് വ്യക്തമായി ഒന്നും തന്നെ നടി പറഞ്ഞിട്ടില്ല.
ചിത്രത്തില്‍ സഖാവ് വീനിത് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ആന്റണി, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡോ. പോള്‍സ് എന്റെര്ടൈന്മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.