മലയാളത്തിലെ മുൻനിര നായകനാണ് ആസിഫ് അലി ഇന്ന്. തൻറെ സ്വപ്രയത്നത്തിലൂടെ ആണ് താരം സിനിമാ മേഖലയിൽ ഉയർന്നുവന്നത്. നിരവധി വർഷങ്ങളായി സിനിമയിൽ സജീവമാണ് ആസിഫലി. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. അപൂർവരാഗം എന്ന ചിത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. തുടക്കത്തിൽ സ്ഥിരം കോളേജ് കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു നടനെന്ന നിലയിൽ നല്ല രീതിയിൽ പാകപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു അഭിനേതാവാണ് ആസിഫ് അലി.
വ്യത്യസ്തതയാർന്ന പല കഥാപാത്രങ്ങളിലൂടെ താരം ഇത് അടിവരയിട്ട് പറയുന്നുണ്ട്. ദുൽഖർ സൽമാനും ആസിഫ് അലിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട സംസാരവിഷയത്തെ കുറിച്ചും ആസിഫ് അലി പറയുന്നു. കാറുകളെ കുറിച്ച് ആണ് തങ്ങൾ അധികം സംസാരിക്കാറുള്ളത് എന്നാണ് ആസിഫ് അലി പറയുന്നത്. കാറുകളെ കുറിച്ച് സംസാരിക്കാൻ മാത്രം ഒരു സുഹൃത്ത് വലയം ഉണ്ട് എന്നും താരം പറയുന്നു.
ദുൽഖറിനെ എൻസൈക്ലോപീഡിയ ഓഫ് കാർ എന്നാണ് വിളിക്കാറ്. തങ്ങൾ തമ്മിൽ മിക്കപ്പോഴും നടക്കുന്ന ചർച്ചകൾ കാറിനെക്കുറിച്ച് ആയിരിക്കും. തങ്ങൾക്കിടയിലെ കോമൺ വിഷയം അതാണ്. വണ്ടികളെ കുറിച്ച് സംശയം വന്നാൽ സംസാരിക്കും. തന്നെക്കാൾ കൂടുതൽ ചെറുപ്പം മുതൽ കാറുകൾ കാണുകയും, ഉപയോഗിക്കുകയും ചെയ്ത വ്യക്തിയാണ് ദുൽഖർ. ഒരിക്കൽ തങ്ങൾ ഒരു അവാർഡ് ഷോയ്ക്ക് പോയി.
തങ്ങൾ തമ്മിൽ സംസാരിക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. ആ ചിത്രം കണ്ട് ഭാര്യ സമസ്ത ചോദിച്ചത് ഇങ്ങനെയാണ്. ഏതു കാറിനെക്കുറിച്ച് ആണ് നിങ്ങൾ സംസാരിക്കുന്നത് എന്ന്. അവൾ പറഞ്ഞത് ശരിയായിരുന്നു. തങ്ങൾ കാറിനെക്കുറിച്ച് തന്നെയാണ് സംസാരിച്ചിരുന്നത്. ആസിഫ് അലി പറയുന്നു.