Social Media

റിയാസേ പോകല്ലേ , ഷോയില്‍ നിന്നും പിന്മാറി റിയാസ് കാരണം ഇതാണ്!

മിനിസ്‌ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു അശ്വതി. കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് ഈ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബിഗ് ബോസ് സ്ഥിരമായി കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ അശ്വതി കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.

- Advertisement -


‘ഭൂമി പിളര്‍ന്നു പോകല്‍ ടാസ്‌ക്’ എന്നാണ് ദൃശ്യവിസ്മയം ടാസ്‌കിനെ അശ്വതി വിശേഷിപ്പിക്കുന്നത്.ദേഷ്യം വന്നാല്‍ എന്താണ് പറയുന്നത് എന്നൊരു ഓര്‍മ്മയുമില്ല ലക്ഷ്മി ചേച്ചിക്ക്. ഓഡിയോ ഇട്ടു കേള്‍പ്പിച്ചപ്പോള്‍ അതില്‍ ബ്ലെസിലിയെ ‘ഫ്രോഡ്’ എന്ന് വിളിച്ച സംഭവം ആയിരുന്നു. നമ്മള്‍ ആ സംഭവം കണ്ടതുമാണ്.അതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ വാക്കുതര്‍ക്കങ്ങള്‍..പതിവ് പോലെ തന്നെയായിരുന്നുവെന്ന് അശ്വതി പറയുന്നു.


ടാസ്‌ക് പല ഘട്ടങ്ങളായി അവസാനിച്ചപ്പോള്‍ 6 പോയിന്റോട് കൂടി ദില്‍ഷ വിജയിച്ചു. പക്ഷെ ലൈവ് കണ്ടവര്‍ ഉണ്ടെങ്കില്‍ പറയൂ അത്രയും തര്‍ക്കം മോര്‍ണിങ് ടാസ്‌കിലും, വീക്കിലി ടാസ്‌കിന്റെ ആദ്യ ഘട്ടത്തിലും നടന്നെങ്കിലും അതിനു ശേഷം അവര്‍ എല്ലാരും തമ്മില്‍ വളരെ സ്‌നേഹത്തോടെ ആയിരുന്നു പിന്നീടങ്ങോട്ട്. ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി വളരെ രസകരം ആയിരുന്നുവെന്ന് അശ്വതി ചൂണ്ടിക്കാണിക്കുന്നു.


അങ്ങനെ നാളെ മുതല്‍ കലാശകൊട്ടിനുള്ള കാത്തിരിപ്പാണ്പക്ഷെ നാളത്തെ പ്രൊമോ കണ്ട് എത്ര പേര്‍ ‘റിയാസേ പോകല്ലേ’ … എന്ന് നിലവിളിച്ചു? എന്ന് അശ്വതി ചോദിക്കുന്നുണ്ട്. ഞാന്‍ അറിയാതെ വിളിച്ചു പോയി.. പ്രോമോ കണ്ട് ഒന്നും വിശ്വസിക്കാന്‍ പറ്റില്ലെങ്കിലും, റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം നമുക്കെന്ന് പറഞ്ഞാണ് അശ്വതി നിര്‍ത്തുന്നത്.


നിലവില്‍ ആറ് പേരാണ് ബിഗ്‌ബോസ് വീട്ടില്‍ ഉള്ളത്. ഈ ആറു പേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ചു വിന്നറിന് ലഭിക്കാവുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറു പേരില്‍ ഒരാള്‍ക്ക് ആ തുക സ്വീകരിച്ചശേഷം ഇതില്‍നിന്ന് പിന്മാറാം. ഇതില്‍ റിയാസ് ആ തുക സ്വീകരിക്കാന്‍ വേണ്ടി മുന്നോട്ടു പോകുന്നത് കാണാം. റിയാസിനെ തടയാന്‍ സഹ മസരാര്‍ത്ഥികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല റിയാസ്. എന്തായാലും അടുത്ത എപ്പിസോഡ് വരുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ അറിയാം.

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

10 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

10 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

10 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

11 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

11 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

11 hours ago