Film News

പ്രിയപ്പെട്ടവന് വിട; വിദ്യാസാഗറിന്റെ സംസ്‌കാരം നടന്നു; മീനയെ ആശ്വസിപ്പിച്ച് മകള്‍; വിഡിയോ

തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവും ബംഗളൂരുവില്‍ വ്യവസായിയുമായ വിദ്യാസാഗറിന്റെ സംസ്‌കാരം നടന്നു. ചെന്നൈ ബസന്റ് നഗര്‍ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പ്രസന്ന, സ്‌നേഹ, മലയാളി താരം റഹ്‌മാന്‍, രംഭ, ഖുശ്ബു, സുന്ദര്‍ സി, പ്രഭുദേവ, ലക്ഷ്മി, നാസര്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവര്‍ മീനയെ ആശ്വസിപ്പിക്കാന്‍ എത്തി. മലയാള ചലച്ചിത്ര സംഘടനയായ അമ്മയ്ക്ക് വേണ്ടി നടന്‍ കൈലാഷ് പുഷ്പചക്രം സമര്‍പ്പിച്ചു.

- Advertisement -

ഇന്നലെയാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നായിരുന്നു ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. ഇതിനെതിരെ തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യം അടക്കം രംഗത്തുവന്നിരുന്നു. വാര്‍ത്തകയ്‌ക്കെതിരെ നടി ഖുശ്ബുവും വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡല്ല വിദ്യാസാഗറിന്റെ മരണകാരണമെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. മൂന്ന് മാസം മുന്‍പ് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും ഭേദമായിരുന്നു. കൊവിഡ് ശ്വാസകോശത്തിന്റെ നില ഗുരുതരമാക്കിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവയവദാതാവിനെ ലഭിച്ചിരുന്നില്ല.

2009 ജൂലൈ പന്ത്രണ്ടിനായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്ത മാസം ഇവര്‍ വിവാഹിതരായിട്ട് പതിമൂന്ന് വര്‍ഷം തികയുകയായിരുന്നു. നൈനികയാണ് മകള്‍. മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലാണ് മീന അവസാനമായി അഭിനയിച്ചത്.

Rathi VK

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

8 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

23 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

44 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

54 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago