കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് റാഫിയും, മഹീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇതേക്കുറിച്ചെല്ലാം റാഫി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം താരത്തിന്റെ വിവാഹത്തിന് ചക്കപ്പഴം ടീം എത്തിയിരുന്നു. പ്രസവശേഷം ചക്കപഴത്തില്‍ നിന്ന് വിട്ടുനിന്ന അശ്വതി ശ്രീകാന്തും റാഫിയുടെ വിവാഹത്തിന് പങ്കെടുത്തു. ഇപ്പോള്‍ ഇരുവരുടെയും പ്രണയത്തെ കുറിച്ചാണ് അശ്വതി പറയുന്നത് .
റാഫിയുടെ കല്യാണത്തിന് ചക്കപ്പഴം ടീമിനൊപ്പം നിന്ന് എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ചേട്ടത്തീ അവള് തന്നെയാണ് എന്ന് ഷാഫി പറഞ്ഞ ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ത്തുന്നു. പിന്നീട് ആ പ്രണയ യാത്രയ്ക്ക് സാക്ഷിയാവുക എന്നത് മനോഹരമായിരുന്നു. അര്‍ഹമായ എല്ലാ സന്തോഷങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിയ്ക്കുന്നു- അശ്വതി എഴുതി.
അതേസമയം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയല്‍ ആണ് ചക്കപ്പഴം. ഫ്ലവേഴ്സ് ടിവിയില്‍ ആണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലും സജീവമാണ്.