കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് നടി അശ്വതി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഫേസ്ബുക്ക് വഴി തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് ഈ നടി എത്താറുണ്ട്. നേരത്തെ ബിഗ് ബോസ് സീസണ് ത്രീയിലെ ഓരോ ദിവസത്തെ എപ്പിസോഡിനെ ക്കുറിച്ചും അശ്വതി അഭിപ്രായം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ അടുത്ത് ബ്രോ ഡാഡി കണ്ടതിനു ശേഷവും സിനിമയെ കുറിച്ച് പറഞ്ഞു താരം എത്തിയിരുന്നു. ഇപ്പോള്‍ ചിത്രം ശ്യാം സിംഹ റോയ് കണ്ടതിന് ശേഷം നടി പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്.
നെറ്റ്ഫ്ലിക്സിൽ കുറച്ചു ദിവസമായി ഈ സിനിമ കാണുന്നുണ്ട്.മിക്ക തെലുങ്ക് പടങ്ങളും അതിന്റെ തമിഴ് ഡബ് ചെയ്തതെ ഞാൻ കാണാറുള്ളു എന്നതു കൊണ്ട് പതിവ് തെറ്റിക്കണ്ടല്ലോ എന്ന് കരുതി ലാംഗ്വേജ് നോക്കിയപ്പോൾ മലയാളവും തെലുങ്കും മാത്രമേ ഉള്ളു. തെലുങ്ക് നമക്ക് പണ്ടേ “എമണ്ടി ചെപ്പണ്ടി ശ്രീഹള്ളി പോള വളി” ഇതൊക്കെ തന്നെ അറിയുള്ളു.സബ്ടൈറ്റിൽസ് വായിച്ചോണ്ടിരുന്നാൽ സിനിമ കാണുന്ന സുഖവും കിട്ടില്ല.അങ്ങനെ തമിഴ് വരുവാരിക്കും എന്ന് കാത്തിരുന്നു. അങ്ങനിരുന്നപ്പോൾ ഇന്നലെ ഞങ്ങളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഈ സിനിമയെ കുറിച്ചൊരു സംസാരം നടന്നു.ഇതിൽ ഡബ് ചെയ്ത ശ്രീജ ചേച്ചിയും മെമ്പർ ആയ ഗ്രൂപ്പ് ആണ്.എല്ലാവരും ശ്രീജ ചേച്ചിയെയും ശരൺ ചേട്ടനെയും അഭിനന്ദിച്ചുകൊണ്ട് മെസ്സേജുകൾ ഇട്ടു. ആ ചിത്രത്തിൽ ഡബ് ചെയ്ത വിശേഷങ്ങൾ ശ്രീജ ചേച്ചി പങ്കുവെച്ചു
ഗ്രൂപ്പ് മെമ്പർ ആയ ഞാൻ ഇത് കാണാതെ എങ്ങനെ അവരെ അഭിനന്ദിച്ചു മെസ്സേജ് ഇടും? എന്നാൽ മലയാളം തന്നെ കണ്ടുകളയാം എന്ന് വെച്ച് കണ്ടു തുടങ്ങി.. സത്യം പറഞ്ഞാൽ അതൊരു തെലുങ്കു പടം ആണെന്ന് ഇടയ്ക്കു അതിൽ ചില ഭാഗത്തു എഴുതി കാണിക്കുമ്പോഴാണ് നമ്മൾ ഓർക്കുക.എന്താ പറയാ നല്ലൊരു മൂവി. നാനി, മഡോണ, സായി പല്ലവി, കൃതി ഷെട്ടി എല്ലാവരും നല്ലൊരു അഭിനയം കാഴ്ചവെച്ചു. പുഴയുടെ നടുക്ക് ഇരുന്നുകൊണ്ടുള്ള ശ്യാം സിങ്കയുടെയും റോസിയുടെയും ആ സീൻ , മനസ്സിൽ നിന്നു മായുന്നില്ല. ഈ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഉള്ള രണ്ടു പേരുടെ ശബ്ദം തന്നെ പ്രധാന കാരണം.ശരൺ ചേട്ടന്റെയും ശ്രീജ ചേച്ചിയുടെയും.ഈ സിനിമയിൽ രണ്ടു പേർക്ക് വോയിസ് നൽകിയിട്ടുണ്ട് ശരൺ ചേട്ടൻ.
വാസു & ശ്യാം സിങ്ക റോയ്. വാസുവിനേക്കാൾ എനിക്ക് മനസ്സിൽ തങ്ങിനിൽക്കുന്നത് ശ്യാം സിംഗ റോയി യാണ് (നാനി)റോസിയോട് (സായി പല്ലവി)സംസാരിക്കുന്ന സംഭാഷണങ്ങൾ ഹാ എത്ര പ്രണയർദ്രം .അതുപോലെ റോസിയുടെ ശബ്ദം ശ്രീജ ചേച്ചിയല്ലാതെ വേറാരു ചെയ്താലും ഇത്രയ്ക്കു പെർഫെക്ട് ആകും എന്നും തോന്നുന്നില്ല.സംഭാഷണങ്ങൾ എഴുതിയത് ശ്രീജ ചേച്ചിയും ടീമും തന്നെയാണ് എന്ന് ചേച്ചി തന്നെ പറഞ്ഞ് അറിഞ്ഞു, ഗംഭീരം!! ഒരുപക്ഷെ ടൈറ്റാനിക് ലെ ജാക്കും റോസും മനസ്സിൽ നിൽക്കുന്ന പോലെ ഈ സിനിമ കണ്ടുകഴിയുമ്പോൾ ശ്യാം സിങ്ക റോയും,റോസിയും പ്രേക്ഷക മനസ്സിൽ ഉണ്ടാകും