Categories: featured

ഫീസ് വെറും 80 രൂപ മാത്രം ; മൊബൈല്‍ ആപ്പു വഴി ഡാന്‍സ് പഠിപ്പിക്കാന്‍ ഒരുങ്ങി ആശാ ശരത്ത്, ഫീസ് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ഫ്രീ ക്ലാസ്സും

അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. തനിക്ക് ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പല വേദികളില്‍ വെച്ച് ആശ പറഞ്ഞിരുന്നു. അവാര്‍ഡ് ഷോകളിലും മറ്റും ആശയുടെ നൃത്തവും ഉണ്ടാവാറുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികള്‍ ആയ ശേഷം ആയിരുന്നു ആശ കരിയറില്‍ തിളങ്ങിയത്. അതൊരു നല്ല തുടക്കം തന്നെയായിരുന്നു. ഇപ്പോഴിതാ പ്രതിമാസം 80 രൂപയ്ക്ക് ഡാന്‍സ് അടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പുമായി എത്തുകയാണ് ആശ.

- Advertisement -

ഇതിലൂടെ ഡാന്‍സും മറ്റും പഠിക്കാന്‍ പ്രതിമാസം 80 രൂപയാണ് ഫീസ് ആയി ഇവര്‍ വാങ്ങുന്നത്. അതേസമയം ഫീസ് കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആശ ശരത്ത് സൗജന്യമായും ക്ലാസ് എടുക്കും. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്.

 


തുടക്കക്കാര്‍ക്കും പരിശീലനം നേടിയവര്‍ക്കും ഒരുപോലെ ആപ്പില്‍ നിന്ന് ക്ലാസുകള്‍ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകള്‍. ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രാണ ഇന്‍സൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്റെ അവതരണം.


അതേസമയം സീരിയല്‍ മേഘലയിലൂടെ വന്ന ആശ പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. ഇന്ന് ആശക്ക് കൈ നിറയെ ഓഫറുകളാണ്. തന്റെ ആദ്യ സീരിയല്‍ കുങ്കുമപൂവിലൂടെയാണ് സ്‌ക്രീനില്‍ എത്തിയത്. ഇതിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളിലും അവസരം ലഭിക്കുകയായിരുന്നു. ഇന്ന് മറ്റു ഭാഷകളിലും നടി അഭിനയിക്കുന്നുണ്ട്.

Anusha

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

41 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

53 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago