National

‘അധ്യാപകരുടെ സമ്മര്‍ദം സഹിക്കാന്‍ പറ്റുന്നില്ല, പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുന്നു’; കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കള്ളക്കുറിച്ചിയില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും അധ്യാപകരുടെ സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

- Advertisement -

രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ രസതന്ത്രത്തില്‍ കുറെ സമവാക്യങ്ങളുണ്ട്, അത് പഠിക്കാന്‍ തനിക്ക് കഴിയുന്നില്ല. രസതന്ത്രം അധ്യാപിക തന്നെ സമ്മര്‍ദത്തിലാകുന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഒരു ദിവസം രസതന്ത്രം അധ്യാപിക കണക്ക് അധ്യാപികയോട് താന്‍ പഠിക്കില്ലെന്ന് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് തന്നെ വഴക്ക് പറയുന്നു. തനിക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരിലൊരാള്‍ താന്‍ ഒന്നും പഠിക്കില്ലെന്ന് എല്ലാവരോടും പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ഈ വര്‍ഷത്തെ ഫീസ് തന്റെ മാതാവിന് തിരികെ നല്‍കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. കുറച്ച് ദിവസം മാത്രമാണ് താനുണ്ടായിരുന്നത് അതുകൊണ്ട് ബുക്കുകളുടെ തുകയും, ഹോസ്റ്റല്‍ ഫീസും ഉള്‍പ്പടെ തിരികെ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മാതാപിതാക്കളോടും, സുഹൃത്തുക്കളോടും കുട്ടി ക്ഷമ ചോദിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പടെ പരുക്കേറ്റു. മൂന്നൂറിലധികം പേരെയാണ് ഇതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തത്.

Rathi VK

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

54 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago