തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി സെന്ററില്‍ വച്ച് രാവിലെ 11 മണിക്കായിരുന്നു വിവാഹം. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തു. ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച ക്ഷണക്കത്തില്‍ ആര്യ രാജേന്ദ്രന് പറഞ്ഞിരുന്നു, സ്നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നും ആര്യ അഭ്യര്‍ഥിച്ചിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ വാര്‍ത്തയില്‍ ഇടം പിടിച്ച ആളാണ് ആര്യ രാജേന്ദ്രന്. തന്റെ 21-ാം വയസിലാണ് ആര്യ മേയറായത്. തിരുവനന്തപുരം ആള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് മേയറായത്. സച്ചിന്‍ദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ്. കോഴിക്കോട് സ്വദേശിയാണ് സച്ചിന് ദേവ്. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.