അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് ആര്യ. താരം ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഷോ അവസാനിക്കുന്നത് വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ ആര്യക്ക് കഴിഞ്ഞു. നടിക്ക് പുറത്തും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം മകള്‍ ആര്യക്കൊപ്പം ആണ്. എന്നാല്‍ മകളുടെ കാര്യം രണ്ട്പേരും കൂടിയാണ് നോക്കുന്നത്. ഇതെല്ലാം ആര്യ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു.
ഇതിനിടെ തനിക്ക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തുവന്നപ്പോള്‍ ആളുടെ തീരുമാനം മാറിയെന്നും പിന്നീട് രണ്ടു പേരും പിരിഞ്ഞെന്നും ആര്യ പറഞ്ഞിരുന്നു. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ ആര്യ ആളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു പറഞ്ഞിരുന്നില്ല. ജാന്‍ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍ ആളെ ആര്യ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസ് കഴിഞ്ഞാല്‍ താനും ജാനും വിവാഹിതരാകും എന്നായിരുന്നു ആര്യ പറഞ്ഞത് , എന്നാല്‍ ഷോയില്‍ നിന്ന് പുറത്തെത്തിയ താരം ആ പ്രണയം അവസാനിച്ചു എന്നാണ് പറഞ്ഞത്.
ഇപ്പോഴിതാ ആ പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയുകയാണ് ആര്യ. റിയാലിറ്റി ഷോയിലെ തന്റെ ചില പ്രകടനങ്ങളും സ്വഭാവമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തി , അത് ശരിയല്ല . ഞങ്ങള്‍ തമ്മില്‍ അകലും എന്ന തോന്നല്‍ നേരത്തെ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇടുന്നത് അനുവദിക്കാതെ ആയി.
ഞാന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല അദ്ദേഹം എന്നെ വിട്ടു പോകുമെന്ന്. ഷോയ്ക്ക് ശേഷം ആണ് അദ്ദേഹം എന്നില്‍ നിന്ന് അകന്നു എന്ന തോന്നലുണ്ടായി തുടങ്ങിയത്. ഞാനും ആളും ലിവിംങ് ടുഗെദര്‍ എന്ന് പറയാവുന്ന ഒരു അടുപ്പം തന്നെയായിരുന്നു. ആള് ദുബായില്‍ ആയിരുന്നു എന്നാല്‍ നാട്ടില്‍ വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസം. എന്റെ കുടുംബവുമായി അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്. ബിഗ്ബോസ് കഴിഞ്ഞതിനു ശേഷം വിവാഹം എന്നായിരുന്നു പ്ലാന്‍. എന്നാല്‍ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ഞാന്‍ ആ സമയത്ത് ദുബായിലേക്ക് പോയിരുന്നു. ജാനിനെ എനിക്ക് നഷ്ടമായെന്ന് മനസ്സിലാകുന്നത് ആ യാത്രയിലായിരുന്നു. കൊവിഡ് ടൈം കുഞ്ഞിനെ ഒറ്റയ്ക്കാക്കി ഞാന്‍ ദുബായില്‍ പോയതില്‍ ഇപ്പോഴും സങ്കടം ഉണ്ടെന്ന് ആര്യ പറയുന്നു. അതേസമയം രോഹിതുമായ ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ടെന്നും ആര്യ പറയുന്നു.