പതിനേഴുകാരി ഗര്‍ഭിണിയായ സഭവത്തില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായ ശ്രീനാഥിന് ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസം ആണ്. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് ജാമ്യം ലഭിച്ചത്. പതിനെട്ടുകാരനായ ശ്രീനാഥ് കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഈ സഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ശ്രീനാഥിനെ പിന്തുണച്ച് എത്തുന്നത്.
ഇപ്പോഴിതാ സംവിധായകന് അരുണ്‍ ഗോപി ശ്രീനാഥിന് പിന്തുണയുമായി പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി പ്രതികരിച്ചത്.
‘മൊഴികേള്‍ക്കുമ്പോള്‍ ആത്മരോഷം കൊള്ളുന്ന പോലീസ് ഒന്നോര്‍ക്കുക ജീവിതം എല്ലാര്‍ക്കുമുണ്ട്. മാനാഭിമാനങ്ങള്‍ ആരുടേയും കുത്തക അല്ല ഒരു പാവം പയ്യനെ 36 ദിവസം… അങ്ങനെ എത്ര എത്ര നിരപരാധികള്‍ കുറ്റം തെളിയപെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേള്‍വിയ്ക്കു വരെ തകരാര്‍ സൃഷ്ട്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നത് നിങ്ങളിതെങ്ങോട്ടാണ് പോലീസ് പിങ്ക് പോലീസിന്റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരന് വരെ ആക്കാന്‍ എത്തി നില്ക്കുമ്പോള് ആശങ്കയോട് ചോദിച്ചു പോകുന്നതാണ്.. നല്ലവരായ പോലീസുകാര്‍ ക്ഷമിക്കുക’, എന്നാണ് ഫേസ്ബുക്കില്‍ അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥ് ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനഫലം ലഭിച്ചതിനു പിന്നാലെയാണ് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി യുവാവിനെ വിട്ടയച്ചത്. പുറത്തിറങ്ങിയ യുവാവ് താനും പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തെ പരിചയമെ ഉള്ളുവെന്നും , താന്‍ 10 ല്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി 9 ല്‍ ആയിരുന്നുവെന്നും, അല്ലാതെ ഒരു പരിചയവും ഞങ്ങള്‍ തമ്മില്‍ ഇല്ലെന്നും , തെറ്റ് ചെയ്താലെ പേടിക്കേണ്ടതുള്ളുവെന്നും ചെയ്യാത്ത തെറ്റില്‍ പേടിക്കേണ്ടയെന്നും ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…
സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…