Film News

സാമന്തയും നാഗചൈതന്യയും താമസിക്കുന്നത് രണ്ടു വീടുകളിൽ, നാഗാർജുന ശ്രമിച്ചിട്ടും പ്രശ്നങ്ങൾ തീരുന്നില്ല – സാമന്ത ഡിവോഴ്സിന് ഒരുങ്ങുന്നു എന്ന വാർത്തകൾ ശക്തിപ്പെടുത്തി കൊണ്ട് അഭ്യൂഹങ്ങൾ

കുറച്ച് ആഴ്ചകൾക്ക് മുമ്പ് ആയിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ പോവുകയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. നടിമാരെ സംബന്ധിച്ച് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഈ വാർത്തയ്ക്ക് കുറച്ചുകൂടി വിശ്വസനീയത ഉണ്ടായിരുന്നു. ഇതിനു കാരണം ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ സാമന്ത വരുത്തിയ ചില മാറ്റങ്ങളാണ്. സാമന്ത രുത് പ്രഭു എന്നായിരുന്നു നടിയുടെ ശരിയായ പേര്. വിവാഹശേഷം ഇത് സാമന്ത അക്കിനേനി എന്നാക്കി മാറ്റുകയും ചെയ്തു.

- Advertisement -

പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്നും സാമന്ത അക്കിനേനി എന്ന പേര് മാറ്റി പഴയതുപോലെ ആക്കുകയും ചെയ്തു. യൂസർ നെയിം അടക്കം താരം മാറ്റുകയും ചെയ്തു. എസ് എന്ന അക്ഷരം മാത്രമാണ് ഇപ്പോൾ യൂസർ നെയിം. ഈ സംഭവത്തിനു ശേഷമാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ പോവുകയാണ് എന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. കുറേ കാലമായി ഭർത്താവ് നാഗചൈതന്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം തന്നെ സംശയങ്ങൾ ബലപ്പെടുത്തി.

പിന്നീട് ഒരു വിധത്തിലായിരുന്നു അഭ്യൂഹങ്ങൾ കെട്ടടങ്ങിയത്. ഇപ്പോൾ വേറെ കുറച്ച് അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. സാമന്തയും നാഗചൈതന്യയും ഇപ്പോൾ വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നടിക്ക് സ്വന്തമായി ഹൈദരാബാദിൽ വീടുണ്ട്. നാഗചൈതന്യ പിതാവിൻറെ വീട്ടിലേക്ക് മാറി എന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും തമ്മിൽ ഒന്നിപ്പിക്കാൻ നാഗചൈതന്യയുടെ പിതാവ് നാഗാർജുന പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഈ വിഷയത്തിൽ ഇതുവരെ സാമന്തയും നാഗചൈതന്യയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് വേറെ ചില ആളുകൾ പറയുന്നത്. ഇരുവരും ഇപ്പോൾ ഗോവയിൽ സ്വന്തമായി ഒരു സ്ഥലം വാങ്ങി ഇരിക്കുകയാണ്. ഇവിടെ ഒരു ഫാം ഹൗസ് പണിയുകയാണ് വിവരം. എന്നിട്ട് ഇങ്ങോട്ട് താമസം മാറ്റുവാൻ ആണ് പ്ലാൻ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ വേർപിരിയാൻ പോവുകയാണ് എന്ന വാർത്തകളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് എന്നാണ് ഒരു വിഭാഗം ആളുകൾ അവകാശപ്പെടുന്നത്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago