മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അർച്ചനകവി. ലാൽജോസ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ഇതിനുശേഷം മമ്മി ആൻഡ് മി, പട്ടം പോലെ, നാടോടിമന്നൻ എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016 വർഷത്തിലായിരുന്നു താരം വിവാഹം ചെയ്തത്. പിന്നീട് സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം.
എങ്കിലും സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമായിരുന്നു. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരു ഞരമ്പുരോഗി തനിക്ക് അയച്ച സന്ദേശമാണ് താരം പങ്കുവെച്ചത്. സ്ക്രീൻഷോട്ട് സഹിതം ആണ് താരം ഇൻസ്റ്റഗ്രാം ചാറ്റ് പങ്കുവെച്ചത്. ഇതിനൊപ്പം തന്നെ താരം ആരാധകരോട് ഒരു ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. ഇയാളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുവാൻ ആയിരുന്നു താരം ആവശ്യപ്പെട്ടത്.
സജിത് കുമാർ എന്ന വ്യക്തി ആണ് ഇത്തരത്തിൽ അശ്ലീല സന്ദേശം അയച്ചത്. നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിലുള്ള ഞരമ്പ് കമൻറുകൾ ചെയ്യുക എന്നത് മലയാളികൾക്ക് ഒരു പതിവായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് വലിയ സപ്പോർട്ടാണ് മലയാളികൾ നൽകുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ വീണ്ടും ഒട്ടും ലജ്ജയില്ലാതെ നടിമാർക്ക് ഇത്തരത്തിലുള്ള അശ്ലീല മെസേജുകൾ അയക്കുന്നത്. ഇത്തരത്തിലുള്ള സ്ക്രീൻഷോട്ടുകൾ നടിമാർ പങ്കുവയ്ക്കുമ്പോൾ നടിമാരെ കുറ്റം പറയുവാൻ ആണ് മലയാളികൾ എപ്പോഴും വെമ്പൽ കാണിക്കുന്നത്.
നടിമാർ ഫെയ്മസ് ആകുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സ്ക്രീൻഷോട്ടുകൾ പങ്കുവയ്ക്കുന്നത് എന്നാണ് ഒരുവിഭാഗം മലയാളികളുടെ വാദം. മറുവിഭാഗം മലയാളികൾ നടിമാരുടെ സ്വഭാവത്തെ ആണ് കുറ്റപ്പെടുത്തുന്നത്. നടിമാർ ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾ മെസ്സേജുകൾ അയക്കുന്നത് എന്നാണ് മറുവിഭാഗം മലയാളികൾ പറയുന്നത്. മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഞരമ്പുരോഗം എന്നതുകൊണ്ടുതന്നെ ഇത് തലമുറതലമുറയായി കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും മലയാളികളുടെ ഈ സ്വഭാവം ഇല്ലാതാവില്ല.