മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപ്സര രത്നാകരൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണമെന്നില്ല. പക്ഷേ സാന്ത്വനം എന്ന പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അപ്സര എന്നുപറഞ്ഞാൽ ഈ നടിയെ എല്ലാവർക്കും മനസ്സിലാകും. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വിവാഹം നടന്നത്. ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹം. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ആൽബി ഫ്രാൻസിസ് ആയിരുന്നു വരനായി എത്തിയത്. തിരുവനന്തപുരം സ്വദേശി ആണ് അപ്സര. അതേസമയം ആൽബി ഫ്രാൻസിസ് ആവട്ടെ തൃശ്ശൂർ സ്വദേശി ആണ്.
ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രങ്ങൾ ഉയർത്തിക്കാണിച്ചു നിരവധി ആളുകളായിരുന്നു ഇവർക്കെതിരെ വിമർശനമുന്നയിച്ചത്. രണ്ടു പേരുടേയും രണ്ടാം വിവാഹമാണ് ഇതെന്നും രണ്ടുപേർക്കും ആദ്യത്തെ വിവാഹത്തിൽ കുട്ടികളുണ്ട് എന്നൊക്കെയുള്ള തരത്തിൽ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തി ചിലർ. ഇതിനുപുറമേ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള തരത്തിൽ ക്യാപ്ഷൻ ഇട്ടു കൊണ്ട് പലരും ചിത്രങ്ങൾ പങ്കുവെച്ചു. എന്നാൽ ഇതിനുള്ള മറുപടിയുമായി എത്തുകയാണ് താരം.
“വിവാഹസമയത്ത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ കുട്ടികളല്ല. ഞങ്ങളുടെ സഹോദരങ്ങളുടെ കുട്ടികളാണ്. പിന്നെ വിവാഹത്തിന് വന്ന പല ആർട്ടിസ്റ്റുകളുടെ മക്കളും. അല്ലാതെ ഞങ്ങൾ രണ്ടുപേർക്കും കുട്ടികളില്ല. വിവാഹവേദിയിൽ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകൾ ഞങ്ങളെ മാനസികമായി ഒരുപാട് വിഷമിപ്പിച്ചു. ദയവുചെയ്ത് ഇതൊന്നും പ്രചരിപ്പിക്കരുത്. വിഷമം കൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്” – അപ്സര പറയുന്നു. വിവാഹത്തിനുശേഷം റിസപ്ഷൻ ചടങ്ങുകൾക്ക് വേണ്ടി എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.
ആർട്ടിസ്റ്റുകളുടെ മക്കളാണ് ഇവരുടെ അടുത്ത് വന്നത്. ഈ ചിത്രങ്ങൾ വച്ച് വേറെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. ഇതൊക്കെ ഞങ്ങളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് എന്ന് പലരും വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ഈ കാര്യങ്ങൾ അറിയുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും വേറെ മക്കൾ ഉണ്ട് എന്ന് തരത്തിലായിരുന്നു പല യൂട്യൂബ് ചാനലുകൾ പോലും നൽകിയ വാർത്ത. ഇൻറർ കാസ്റ്റ് മാരേജ് ആണ് ഞങ്ങൾ. എങ്കിലും ഞങ്ങളുടെ വീട്ടുകാർക്ക് അതിൽ പ്രശ്നങ്ങളൊന്നുമില്ല – അപ്സരയും ആൽബിയും പറയുന്നു.