കൊച്ചി :മലയാള സിനിമ താരം അപർണ്ണ ബാലമുരളി നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. 91 ലക്ഷത്തോളം രൂപയുടെ വരുമാനം നടി മറച്ച് വച്ചതായിട്ടാണ് സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ.
ഈ രീതിയിൽ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി. 2017 മുതൽ 2022 വരെ ഉള്ള സമയങ്ങളിൽ ആണ് ഈ നികുതി വെട്ടിപ്പ് നടന്നിരിക്കുന്നതെന്നും ജി എസ് ടി വിഭാഗം കണ്ടെത്തി.
അതേസമയം സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ബാലമുരളി.
മലയാള സിനിമയുടെ വിജയങ്ങൾക്ക് പിന്നാലെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.
സൂരറൈ പൊട്രു എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് താരത്തിനെ ദേശീയ ചലച്ചിത്ര അവാർഡ് തേടിയെത്തിയിരുന്നു.
മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും.