ഹൊറർ ജോണറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രമാണ് അപരിചിതൻ. സിനിമ ചർച്ചകളിൽ ഇന്നും ഇടം പിടിക്കാറുള്ള ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ സിനിമ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി സഞ്ജീവ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപരിചിതൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയാണ് എത്തുന്നത്.
സഞ്ജീവ് ശിവൻ തന്നെയാണ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നൽകുന്ന പോസ്റ്റ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ‘
എ സീക്വൽ ഇൻ ദി പൈപ്പ് ലൈൻ’ എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാറായിട്ടില്ലെന്ന് സഞ്ജീവ് ശിവൻ പ്രതികരിച്ചു.
2004ൽ പുറത്തിറങ്ങിയ ചിത്രമാണ് അപരിചിതൻ. രഘുറാം എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. കരിയറിൽ ആദ്യമായി മമ്മൂട്ടി ‘പ്രേത’മായി എത്തിയ ചിത്രം ആയിരുന്നു അപരിചിതൻ.
ഓജോ ബോർഡ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു.കാവ്യ മാധവൻ, വിനീത് കുമാർ, കാർത്തിക, മന്യ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. സഞ്ജീവ് ശിവനും എ കെ സാജനും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് വലിയവീട്ടിൽ സിറാജ് ആയിരുന്നു. സന്തോഷ് ശിവൻ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് ശ്രീകർ പ്രസാദ്.
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…