Social Media

ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു ! ലെൻസ് പൊട്ടിച്ചിതറി! സെറ്റ് മൂകമായി, സുരേഷ് ഗോപിയുടെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി: ഓർമ്മകൾ പങ്കുവച്ച് ഷാജി കൈലാസ്

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രമാണ് ഏകലവ്യൻ. വൻ വിജയമായി മാറിയ ചിത്രം 150 ദിവസത്തോളം തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.

- Advertisement -

ഇപ്പോഴിതാ ഈ ചിത്രം ഷൂട്ട്‌ ചെയ്യുമ്പോൾ ഉണ്ടായ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

സോഷ്യൽ മീഡിയയിൽ എഴുതിയ നീണ്ട കുറിപ്പിൽ ആണ് ഷാജി കൈലാസ് ഓർമ്മകൾ പങ്കുവച്ചത്.

കുറിപ്പ് ഇങ്ങനെ –

#ഓർമ്മ

വീണുപോയ ക്യാമറയും മഹാവിജയത്തിൻ്റെ ഫലപ്രാപ്തിയും

ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല.

മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരൻ്റെയും രാഷ്ട്രീയക്കാരൻ്റെയും തിരക്കുകളിൽ നിന്ന് അച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.

ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിൻ്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്.

ഐശ്വര്യക്കേടിൻ്റെയും ദുർനിമിത്തത്തിൻ്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യൻ്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.

ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ.

ഷാജി കൈലാസ്

Abin Sunny

Recent Posts

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

40 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

2 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

10 hours ago