സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ നില്ക്കുന്ന ഒരു പേരാണ് നടി അനുശ്രീയുടെ, ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നുവന്ന അനുശ്രീ പിന്നീട് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ചു. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്യാമറമാന് വിഷ്ണുമായി അനുശ്രീ പ്രണയത്തിലായത്, ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ക്കൊരു കുഞ്ഞും ഉണ്ട്.
ഇപ്പോള്‍ അകന്നാണ് അനുശ്രീ വിഷ്ണു കഴിയുന്നത്. ചെറിയ സൗന്ദര്യ പിണക്കത്തിന് പിന്നാലെയാണ് വീട്ടിലേക്ക് പോയത്. തനിക്കും വിഷ്ണുവിനും ഇടയിലുള്ള പ്രശ്നത്തെക്കുറിച്ച് അനുശ്രീ തന്നെയാണ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷം യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞദിവസം തന്റെ അകന്ന ബന്ധുവിന്റെ ഒരു വിവാഹ വീഡിയോ ആണ് താരം പങ്കിട്ടത്. വീഡിയോയില്‍ തന്റെ കുടുംബക്കാരെ പരിചയപ്പെടുത്താനും അനുശ്രീ ശ്രമിക്കുന്നുണ്ടെങ്കിലും ആര്‍ക്കും നടിയോട് വലിയ താല്പര്യം ഇല്ല. ഇതേക്കുറിച്ചുള്ള നിരവധി കമന്റ് വരുന്നുണ്ട് .
കുടുംബത്തില്‍ ആര്‍ക്കും ഈ കുട്ടിയെ ഇഷ്ടമല്ല എന്ന് തോന്നുന്നു, പാവം ആരും മൈന്റ് ചെയ്യുന്നില്ല. മൈന്റ് ചെയ്യാതിരിക്കുമ്പോള്‍ അനുശ്രീ എന്തൊക്കയോ ഓവര്‍ ആക്ടിങ് ചെയ്ത് നാണക്കേട് മറച്ച് പിടിയ്ക്കുന്നു. എന്നിട്ടും ഇങ്ങനെ വീഡിയോ ചെയ്യുന്ന അനുശ്രീയുടെ തൊലിക്കട്ടി സമ്മതിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും.