തൻറെ അഭിനയ മികവ് കൊണ്ട് മലയാളസിനിമയിൽ സ്ഥാനം ഉണ്ടാക്കിയ താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഒരുപാട് ഫോട്ടോഷൂട്ട്കളും അനുശ്രീ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ ഹിറ്റായിരിക്കുകയാണ്.
തൻറെ വീട്ടിലെ കൃഷിസ്ഥലത്ത് നിന്നും കുരുമുളക് പറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൂടെ ഒരു ചെറു കുറിപ്പും. അവളുടെ പേര് കുരുമുളക്. പക്ഷേ ഞങ്ങൾ അവളെ കറുത്ത പൊന്ന് എന്നാണ് വിളിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി, ഞങ്ങളുടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി. ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങളുടേത് ആകും പൈങ്കിളിയെ. ഇങ്ങനെയാണ് താരം കുറിച്ചത്. എന്തായാലും സംഭവം ഹിറ്റായി. മികച്ച പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിക്കുന്നത്.
ഈയിടെ, ലോക്ക്ഡൗൺ സമയത്തുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. വീട്ടിലിരിക്കുന്ന ബോറടി മാറ്റാൻ ആണ് ഫോട്ടോഷൂട്ടുകൾ എന്നാണ് താരത്തിൻ്റെ പക്ഷം. എന്തായാലും താരത്തിൻറെ ഫോട്ടോഷൂട്ടുകൾക്ക് ഒക്കെ തന്നെയും മികച്ച പ്രതികരണമായിരുന്നു. അമ്പരപ്പിക്കുന്ന ചില മേക്ക് ഓവറുകളും താരം നടത്തുകയുണ്ടായി.
ലാൽ ജോസിൻ്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി, മഹേഷിൻ്റെ പ്രതികാരം, മധുര രാജ, എന്നിവയൊക്കെയാണ് താരത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. ലോക്കഡോൺ നിയന്ത്രണങ്ങൾ നീക്കിയതോടെ ഷൂട്ടിംഗ് തിരക്കിലാണ് അനുശ്രീ ഇപ്പോൾ.