നടി അനു സിത്താരയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ആരാധകര്‍ക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം നടിക്ക് ലഭിച്ചു. കൂടുതലും നാടന്‍ വേഷങ്ങളിലാണ് അനുവിനെ മലയാളികള്‍ കണ്ടിട്ടുള്ളത്. സിനിമയിലാണെങ്കില്‍ പോലും അത്തരം വേഷങ്ങള്‍ക്ക് യോജിക്കുന്ന കഥാപാത്രങ്ങളാണ് അനുവിനെ ലഭിച്ചിട്ടുള്ളത്.
വയനാട്ടുകാരിയായ അനു ലോക്ഡൗണ്‍ സമയത്ത് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ തന്റെ നാട്ടിലെ വിശേഷം , അതുപോലെ തന്റെ വിഷ്ണു ഏട്ടനൊപ്പമുള്ള വീഡിയോ താരം പങ്കുവയ്ക്കാറുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിഷ്ണുവിന്റെയും അനുവിന്റെ വിവാഹം. ആ പ്രണയകഥ എല്ലാം വിശദമായി അനുസിത്താര പറഞ്ഞിരുന്നു.
ഇപ്പോള്‍ അനു ഫ്ളോറില്‍ വച്ച് ഭര്‍ത്താവ് വിഷ്ണുവിന് കത്ത് എഴുതിയിരിക്കുകയാണ്. വിഷ്ണുവിനെ പഴയ കാമുകനായി സങ്കല്പിച്ച് കൊണ്ടാണ് താരം കത്ത് എഴുതിയത്. നടി എഴുതിയ കത്ത് ഇങ്ങനെ.
:”ഹായ് വിഷ്ണു ഏട്ടാ, സുഖമാണോ.. എത്ര നാളായി കണ്ടിട്ട്. ഒന്ന് ഈ വഴി പോയിക്കൂടെ. പോവുമ്പോള്‍ ഹോണ്‍ അടിച്ചാല്‍ മതി. ഞാന്‍ പുറത്ത് വന്ന് നിന്നോളാം. പിന്നെ രണ്ട് ഡയറി മില്‍ക്ക് വാങ്ങിയിട്ട് മതിലിന് ഇപ്പുറത്തേക്ക് എറിയണേ.. എന്ന് സ്നേഹത്തോടെ അനു” ഇതായിരുന്നു അനുവിന്റെ കത്ത്.