മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ തന്റെ അടുത്ത സുഹൃത്തും മേക്കപ്പ് ആര്‍ടിസ്റ്റുമായ പിങ്കി വിശാലിന് പിറന്നാളാശംസ അറിയിച്ചുള്ള അനുശ്രീയുടെ പോസ്റ്റാണ് വൈറലാവുന്നത്. 2 വര്‍ഷം മുന്‍പായിരുന്നു പിങ്കി സ്ത്രീയായി മാറിയത്. പെണ്ണാകാനുള്ള സര്‍ജറിക്ക് ശേഷം 8 മാസം കൂടപ്പിറപ്പിനെ പോലെ തന്നെ പരിചരിച്ചത് അനുശ്രീയായിരുന്നുവെന്ന് മുന്‍പ് പിങ്കി പറഞ്ഞിരുന്നു.
ഹാപ്പി ബര്‍ത്ത് ഡേ പിങ്കിക്കുട്ടി. എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാന്‍ ആദ്യം പറയുന്ന എന്റെ കൂട്ടുകാരി. എല്ലാ ചെറിയ കാര്യങ്ങളും, വലിയ കാര്യങ്ങളും ഞാന്‍ പറയുന്ന എന്റെ കൂട്ടാളി. എന്റെ കൂടപ്പിറപ്പ്. ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം. ഇനിയും ഇനിയും നിന്റെ എല്ലാ ആഗ്രഹങ്ങളും ഓരോന്നായി സാധിക്കട്ടെ. എന്നോടൊപ്പം നീ എന്നും ഇങ്ങനെ ചേര്‍ന്ന് നിക്കട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ എന്നായിരുന്നു അനുശ്രീ കുറിച്ചത്. പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ച് പിങ്കിയും എത്തിയിരുന്നു.
അമ്മയുടെ വയറ്റില്‍ നിന്നും ആണായിട്ടാണ് ജന്മം കൊണ്ടതെങ്കിലും പിന്നീടുള്ള വളര്‍ച്ചയില്‍ ഉള്ളില്‍ അവളൊരു പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് നീ പറഞ്ഞു എനിക്കറിയാം. എല്ലാം സഹിച്ചും, ക്ഷമിച്ചും, അനുഭവിച്ചും,എന്റെ പിങ്കി കുട്ടി ഒരു പെണ്ണായിട്ടു ഇന്നേക്ക് ഒരു വര്‍ഷം. ഹാപ്പി ഫസ്റ്റ് ബര്‍ത്ത് ഡേ, അവളുടെ ഈ ആഗ്രഹം നിറവേറ്റാന്‍ അവളുടെ കൂടെ നിന്ന എല്ലാവര്ക്കും നല്ലതു വരുത്തെണമേ എന്ന പ്രാര്‍ത്ഥന എന്നും എന്റെ മനസില്‍ ഉണ്ടാകും.
ഒരു കാര്യം എപ്പോഴും ഓര്‍ക്കുക, മിന്നുന്നതെല്ലാം പൊന്നല്ല. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ 16 വയസുകാരിയുടെ ആഗ്രഹങ്ങളും, മോഹങ്ങലും ,ചാപല്യങ്ങളും നിന്നെ തെറ്റായ കൂട്ടുകെട്ടില്‍ എത്തിക്കാതിരിക്കട്ടെ. വന്ന വഴി മറക്കാതെ ഇരിക്കട്ടെ. വ്യക്തിത്വം മറന്നു ജീവിക്കാതെ ഇരിക്കട്ടെ. എല്ലാ നന്മകളും പ്രിയ സുഹൃത്തിന് എന്നായിരുന്നു കഴിഞ്ഞ വര്‍ഷം അനുശ്രീ പിങ്കിയെക്കുറിച്ച് കുറിച്ചത്.