മറ്റു ഭാഷകളില്‍ അഭിനയിക്കേണ്ട തിരക്കിലാണെങ്കിലും നടി അനുപമ പരമേശ്വരനെ അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം പ്രേമത്തിലൂടെയായിരുന്നു താരത്തിന്റെ വരവ്. അത് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു. ആദ്യചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ അനുപമക്ക് സാധിച്ചു. ഒരുപക്ഷേ നടി പ്രേമത്തില്‍ ചെയ്ത കഥാപാത്രം തന്നെ ധാരാളമാണ് അനുപമ എന്ന താരത്തെ എന്നും ഓര്‍ത്തിരിക്കാന്‍. എന്നാല്‍ പിന്നീട് വലിയ അവസരം ഒന്നും മലയാള സിനിമയില്‍ നടിക്ക് ലഭിച്ചില്ല.
ഇതിനു പിന്നാലെയാണ് മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് താരം ചേക്കേറിയത്. അവിടെ വലിയ സ്വീകരണമാണ് അനുപമക്ക് ലഭിച്ചത്. മോളിവുഡില്‍ നിന്ന് ടോളിവുഡിലെത്തിയപ്പോള് അനുപമയുടെ ലുക്ക് തന്നെ മാറി. നിരവധി തെലുങ്ക് സിനിമകളില്‍ നടി അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ കരിക്ക് കഴിക്കുന്ന ഒരു റീല്‍സ് വീഡിയോ ആണ് നടി പങ്കുവെച്ചത്. സിത്താര കൃഷ്ണകുമാറിന്റെ മനോഹരമായ ഒരു ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ബൈ ദ വേ നിങ്ങളുടെ ഭാഷയില്‍ ഇളം തേങ്ങക്ക് എന്താണ് വിളിക്കുക എന്ന് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിട്ടുണ്ട്. ആര്‍ത്തിയോടെ കരിക്ക് വാരി കഴിക്കുന്ന അനുപമയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. വീഡിയോയില്‍ കറുത്ത ഒരു കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട് അനുപമ .
ഇടയ്ക്കിടെ കൊമഡി വീഡിയോയും അനുപമ പങ്കുവയ്ക്കാറുണ്ട്. നേരത്തെ സഹോദരനെ ശല്യപ്പെടുത്തുന്ന വീഡിയോ , അതുപോലെ താന്‍ തടിച്ചാല്‍ എങ്ങനെയിരിക്കും എന്ന് കാണിക്കുന്ന വീഡിയോ എല്ലാം താരം പങ്കുവെച്ചിരുന്നു.