പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഏറ്റവുമധികം ആരാധകരെ ഉണ്ടാക്കിയ നടി ആയിരിക്കും അനുപമ പരമേശ്വരൻ. ഇത് വെറുമൊരു അവകാശവാദമല്ല. മറിച്ച് ഇന്ന് ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് അനുപമ. താരത്തിൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ഇതിന് സാക്ഷി. ഒരു പക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഏറ്റവും മുൻ നിര നടിമാരിൽ ഒരാളും അനുപമയാണ്. അത്രയേറെ മികച്ച സ്വീകാര്യതയാണ് ഈ താര സുന്ദരിക്ക് ലഭിച്ചത്. ഇതിനിടയിൽ മലയാളത്തിൽ നിന്ന് മാറി അന്യ ഭാഷയിലേക്ക് ചേക്കേറുകയും ഉണ്ടായി താരം.
താരത്തിനെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി താരം പ്രണയത്തിലാണെന്ന വാർത്തയായിരുന്നു അതിലൊന്ന്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ പോവുകയാണെന്ന് വരെ വാർത്തകൾ പരന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ട് അനുപമയുടെ അമ്മ തന്നെ രംഗത്ത് വരികയും ചെയ്തു. മാധ്യമങ്ങൾ എല്ലാം കൂടി എൻറെ മകളെ എത്ര തവണ വിവാഹം കഴിപ്പിച്ചു എന്നായിരുന്നു അവർ പ്രതികരിച്ചത്. ജസ്പ്രീത് ബുംറ ഫോളോ ചെയ്യുന്ന ഒരേയൊരു തെന്നിന്ത്യൻ താരം എന്ന പ്രത്യേകതയും അനുപമയ്ക്ക് ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ബുംറയുടെ വിവാഹം കഴിഞ്ഞത്. അന്വേഷിച്ചപ്പോൾ അദ്ദേഹത്തോട് ആരാധനയുണ്ട് അതു കൊണ്ട് മാത്രമാണ് ഫോളോ ചെയ്തത് എന്നായിരുന്നു അനുപമ പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് അനുപമ. അനുപമയുടെ പോസ്റ്റുകൾ എല്ലാം തന്നെ മികച്ച രീതിയിലുള്ള റീച്ചുകളാണ് കിട്ടാറുള്ളത്. പല സെലിബ്രിറ്റികളുടെയും ഫോളോവേഴ്സിൻ്റെ എണ്ണത്തേക്കാൾ കൂടുതൽ ലൈക്കുകളാണ് താരത്തിൻറെ പോസ്റ്റുകൾക്ക് ഉള്ളത്. ഇപ്പോഴിതാ അനുപമയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
എൻറെ എന്ന അടിക്കുറിപ്പോടെയാണ് അനുപമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. സഹോദരൻ അക്ഷയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അനുപമ പുറത്തുവിട്ടിരിക്കുന്നത്. അനുപമ അവസാനം ചെയ്ത മലയാള സിനിമയാണ് മണിയറയിലെ അശോകൻ. ഈയടുത്താണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന താരത്തിൻ്റെ ഷോർട്ട് ഫിലിം യൂട്യൂബിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രകടനമായിരുന്നു അനുപമ ഇതിൽ നടത്തിയത്.