അനൂപ് സത്യൻ എന്ന സംവിധായകനെ മലയാളികൾക്ക് ഒരു പക്ഷേ ഇപ്പോൾ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാവില്ല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ഇദ്ദേഹം. മലയാളത്തിലെ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ. സുരേഷ് ഗോപി ശോഭന ജോഡിയെ വീണ്ടും സ്ക്രീനിൽ എത്തിച്ച സംവിധായകൻ കൂടിയാണ് അനൂപ് സത്യൻ.
ആദ്യചിത്രം തന്നെ മികച്ച വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. തൻറെ കരിയറിലെ രണ്ടാം ചിത്രത്തിലേക്ക് കടക്കുവാൻ ഒരുങ്ങുകയാണ് അനൂപ്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക. അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖിൽ സത്യൻ ആണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്.
സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. വലിയ ഒരു ക്യാൻവാസിൽ ആയിരിക്കും ചിത്രം ഒരുങ്ങുക എന്ന് അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിനൊപ്പം ഇന്ത്യയിലെ മറ്റൊരു പ്രധാന താരവും ഇതിൽ അഭിനയിക്കും എന്നും അദ്ദേഹം പറയുന്നു. ആരാധകർ എന്തായാലും വളരെ ആവേശത്തോടെയാണ് ഈ വാർത്തകൾ ഇപ്പോൾ കേൾക്കുന്നത്.
പ്രോജക്ടിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഒക്കെ ആരാധകരുടെ വാക്കുകളിൽ ഉണ്ട്.ഓളവും തീരവും എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം. നെറ്റ് ഫ്ലിക്സിന് വേണ്ടിയുള്ള ആന്തോളജി ചിത്രമാണ് ഇത്.