ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകിലേക്ക് എത്തിയ രേഷ്മ രാജന് എന്ന അന്ന രാജന് ആരാധകര്‍ ഏറെയാണ്. ചില വ്യക്തികള്‍ ഒന്നോ രണ്ടോ സിനിമ ചെയുമ്പോഴേക്കും പ്രേക്ഷക മനസില്‍ ഇടം പിടിക്കും എന്ന് പറഞ്ഞത് പോലെയായിരുന്നു അന്നയുടെ സിനിമാ വരവും.
രേഷ്മ എന്നോ അന്ന എന്നോ പേരിനേക്കാള്‍ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത് ലിച്ചി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരിലാണ്. ആദ്യ സിനിമ വന്‍ വിജയം ആയതോടെ തൊട്ടടുത്ത സിനിമയില്‍ മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിക്കുകയും ചെയ്തു അന്ന. സിനിമയിലേക്കുള്ള അന്നയുടെ വരവ് തന്നെ വളരെ രസകരമായിട്ടായിരുന്നു.
സിനിമക്ക് പുറമെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങാന്‍ തുടങ്ങിയിരിക്കുകയാണ് അന്ന. അതിന് മുന്നോടിയായി ഈ അടുത്ത കാലത്ത് ചില കിടിലന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ആ ചിത്രത്തിലേക്ക് എത്തിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന.
ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മേക്കോവര്‍ ചിത്രം എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇതിനായി ആദ്യം ഭാരം കുറക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഭക്ഷണവും കുറച്ചു. രണ്ടു നേരം മാത്രമാക്കി ഭക്ഷണം, പിന്നെ ഷട്ടില്‍ കളിക്കുമായിരുന്നു. പ്രതീക്ഷിച്ച അത്ര ഭാരം കുറക്കാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും ഈ മേക്കോവറില്‍ ഹാപ്പിയാണ്. പുതുച്ചേരിയിലെ ഒരു ബീച്ചില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എടുത്തതെന്നും അന്ന പറയുന്നു.
ഇനി തമിഴ് സിനിമയിലേക്ക് പ്രവേശിക്കുകയാണ് അന്ന. ഇതിന്റെ ചിത്രീകരണവും ആരംഭിച്ചു. നിലവില്‍ നാല് ചിത്രങ്ങളിലാണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അന്നയുടെ അവസാനമായി ഇറങ്ങിയ ചിത്രം അയ്യപ്പനും കോശിയും ആയിരുന്നു. നല്ല പ്രതികരണം ആയിരുന്നു സിനിമക്ക് ലഭിച്ചത്.