അച്ഛന്റെ അടുത്ത് ഇനി അനില്‍ ഉറങ്ങും, വിങ്ങി പൊട്ടി മാലാപാര്‍വതി ലൈവില്‍, അനില്‍ നെടുമങ്ങാടിന് അന്ത്യയാത്രനല്‍കാന്‍ സഹപ്രവര്‍ത്തകരും

തിരുവനന്തപുരം: അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഭൗതിക ശരീരം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം ഭാരത് ഭവനിലെത്തി. അനുശോചനം അര്‍പ്പിക്കാന്‍ താരനിരതന്നെയാണ് എത്തിചേര്‍ന്നത്. ഇന്നലെയായിരുന്നു മലങ്കരഡാമില്‍ കുളിക്കുന്നതിനിടയില്‍ കയത്തല്‍ അകപ്പെട്ട് താരം മുങ്ങി മരിച്ചത്.

ഷൂട്ടിങ് ലൊക്കേഷനിലെ ഈ അപകടം ക്രിസ്തുമസ് ദിനത്തില്‍ മലയാഴത്തിനെ സങ്കടക്കടലില്‍ ആഴ്ത്തിയിരുന്നു. ഇപ്പോഴിതാ അനിലിന് വിടനല്‍കാന്‍ സഹപ്രവര്‍ത്തകര്‍ ഭാരത് ഭവനിലേക്ക് ഒഴുകി എത്തികയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അനിലിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്.

Anil Nedumangad Drowns In Malankara Dam | Anil Nedumangad Passes Away | Anil Nedumangad Is No More - Filmibeat

ഇപ്പോഴിതാ താരത്തിനെ കുറിച്ച് വാചാലയായി മാലാ പാര്‍വതി പങ്കുവച്ച ലൈവാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. അനിലിന്റെ ഭൗതിക ശരീരം കാത്ത് ഭാരത് ഭവനില്‍ നിന്നുള്ള ലൈവാണ് മാലാ പാര്‍വതി പങ്കുവയ്ക്കുന്നത്. ഭാരത് ഭവനില്‍ ഞങ്ങള്‍ അനിലിനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണെന്നും മാലാ പാര്‍വതി പറയുന്നു. തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ നെടുമങ്ങാട്ടെ വീട്ടില്‍ അച്ഛനൊപ്പമാകും അനില്‍ അന്ത്യവിശ്രമം കൊള്ളുക എന്നും താരം പങ്കുവയ്ക്കുന്നു.

Malayalam actor Anil Nedumangad dies | Kerala News | Onmanorama

അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച വ്യക്തിത്വം ആയിരുന്നു. അനില്‍ നെടുമങ്ങാട്. കൊമേഡിയനായും ആക്ഷേപഹാസ്യ പരിപാടികളാലും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ അനിലിനെ ശ്രദ്ധിക്കപ്പെടുത്തിയത് പി ബാലചന്ദ്രന്റെ തിരക്കഥയിലെത്തിയ കമ്മട്ടിപ്പാടത്തിലെ ആശാന്‍ കഥാപാത്രമായിരുന്നു.

സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയിലെ എസ്.ഐ സതീഷ് കുമാര്‍ എന്ന കഥാപാത്രം നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തു. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്.


സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിധി മരണത്തിന്റെ രൂപത്തില്‍ എത്തിയത്. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മരണത്തിന് നാഴികകള്‍ക്ക് മുന്‍പും അനില്‍ സച്ചിയെ കുറിച്ച് വാചാലനായിരുന്നു.