ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരേ വന്‍ വിമര്‍ശനമാണ് കേരളത്തിന്റെ വിവിധ കോണില്‍ നിന്നും ഉയരുന്നത്. കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ചിത്രം , സിനിമയുടെ പ്രദര്‍ശനം തടയണം എന്നാണ് പ്രധാനമായും ഉയരുന്ന വാദം.
ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് അനില്‍ ആന്റണി. കോണ്‍ഗ്രസും സിപിഎമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി പറഞ്ഞു.
ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ ആന്റണി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അനില്‍ ആന്റണി ഇക്കാര്യം പറഞ്ഞത്. ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം ചില പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്നങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.
#KeralaStory is highlighting some of the societal issues by taking the case of a few young girls and the trials and tribulations they faced. Irony dies a thousand deaths when both @INCKerala and @cpimspeak that were the so called supporters of free speech when a @BBCWorld… https://t.co/wAhNPQbqzJ
— Anil K Antony (@anilkantony) May 1, 2023
ബിബിസിയുടെ ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിധേയമാണ്-അനില്‍ ആന്റണി പറഞ്ഞു.
കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.