മലയാളം, തമിഴ് ഭാഷകളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് അനിഖാ സുരേന്ദ്രന്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ പിന്നീട് മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് പോവുകയായിരുന്നു.
മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തമിഴില്‍ അജിത്തിനൊപ്പവും രണ്ട് സിനിമകളില്‍ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളില്‍ എത്തിയതോടെയാണ് തമിഴിലും ഈ താരത്തിന് വലിയ ആരാധകരെ ലഭിച്ചത്.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. അനിഖയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കറുപ്പ് ഗൌണില് ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. കറുപ്പില്‍ വളരെ അട്രാക്ടീവായാണ് അനിഖ എത്തുന്നത്. ചിത്രങ്ങള്‍ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ലാലേട്ടന്റെ ഛോട്ടാ മുംബൈയില്‍ ചെറിയ റോളില്‍ അഭിനയിച്ച് പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം നായകനായി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നുവെന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച് അനിഖ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് താരത്തിന് കൈനിറയെ ഓഫറുകളായിരുന്നു.