തൻറെ സ്വപ്രയത്നം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കിയ താരമാണ് സുബി സുരേഷ്. ഇന്ന് മിനിസ്ക്രീനിൽ ആകട്ടെ അതുപോലെ ബിഗ്സ്ക്രീനിൽ ആകട്ടെ സുബി ഒരുപോലെ തിളങ്ങുന്നു. സിനിമാല എന്ന പരിപാടിയിൽ കൂടിയാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള മറ്റു പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അങ്ങനെ പതുക്കെ പതുക്കെ ശ്രദ്ധേയയായി പിന്നീട് ചലച്ചിത്ര മേഖലയിലേക്കും കാലെടുത്തുവെക്കാൻ സുഭിക്ക് കഴിഞ്ഞു.
അതിനിടയിലാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിലേക്ക് അവതാരകയായി സുഭി എത്തുന്നത്. തൻറെ നർമ്മത്തിൽ ചാലിച്ച് അവതരണ മികവുകൊണ്ട് ആ പരിപാടി ഒരു വലിയ ഹിറ്റ് ആക്കുവാൻ സുഭിക്ക് കഴിഞ്ഞു. മലയാളികൾക്കിടയിൽ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു വലിയ വിഭാഗം ആരാധകർ തന്നെയുണ്ട് ഈ ഷോയ്ക്ക്. സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം സജീവമാണ് താരം.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഒരാളെ പ്രണയിച്ചിരുന്നുവെന്ന് പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുന്നു ഉള്ളതുകൊണ്ട് പരസ്പരസമ്മതത്തോടെ അവസാനിപ്പിച്ചു എന്നും താരം പറയുന്നു. അവിവാഹിതരായി തുടരുന്നത് ജീവിതത്തിൽ സമാധാനം വേണമെന്നുള്ളത് കൊണ്ടാണ് എന്നും താരം വ്യക്തമാക്കി. പ്രണയ വിവാഹത്തോട് ആണ് താല്പര്യം. വീട്ടുകാർക്ക് എല്ലാം അറിയാവുന്ന ഒരു വ്യക്തിയുമായി പ്രണയമുണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയിൽ പിരിഞ്ഞു.
പ്രണയിക്കുന്ന ആൾ അമ്മ ചെറുപ്പം അല്ലേ എന്നും അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെ ശരിയാക്കിത്തരാം എന്നൊക്കെ പറഞ്ഞിരുന്നു. അമ്മ ഈ പ്രായത്തിൽ ജോലിക്കുപോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് തനിക്ക് കഴിക്കേണ്ട ആവശ്യമില്ല എന്ന് തീരുമാനിച്ചു. അന്നുമുതൽ ആ ബന്ധത്തെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. അതൊരു ഡീപ്പ് റിലേഷൻ ഒന്നുമായിരുന്നില്ല. ചിലപ്പോൾ വിവാഹം കഴിച്ചെങ്കിലും തന്നെ നന്നായി നോക്കിയേനെ. പക്ഷേ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അമ്മയെ വിട്ടു നിൽക്കാൻ കഴിയില്ല അതുകൊണ്ട് തങ്ങൾ പിരിഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.