Film News

നാലു മുറിക്കുള്ളിൽ നിന്ന് തോന്നിയത് വിളിച്ചു പറയുന്നവർ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെ? – അനശ്വര രാജൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനശ്വര രാജൻ. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ നായികയായി അരങ്ങേറുന്നത്. ഇതുകൂടാതെ ബിജുമേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യരാത്രി എന്ന ചിത്രത്തിലും അനശ്വര ആയിരുന്നു നായിക.

- Advertisement -

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അനശ്വര ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സൈബർ ആ.ക്രമ.ണങ്ങൾക്ക്‌ എതിരെ പ്രതികരിക്കുകയാണ് താരം.

വിമൻ ഇൻ സിനിമ കളക്ടീവ് നടത്തുന്ന ക്യാമ്പയിൻ ആണ് റഫ്യൂസ്‌ തി അബ്യൂസ്. സൈബർ ഇടങ്ങൾ സ്ത്രീകളുടേയും കൂടിയാണ് എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ക്യാമ്പയിൻ ആണ് ഇത്. നിരവധി നടിമാർ ആണ് ഇതിനോടകം അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഈ ക്യാമ്പയിന്റെ ഭാഗമായിരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ അനശ്വര രാജനും കടന്നുവന്നിരിക്കുന്നത്.

“ഞാൻ പങ്കുവെക്കുന്ന എൻറെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യ വർഷങ്ങൾ കാണുന്ന ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തന്നെ ആണോ അല്ലയോ എന്ന്. ഇനിയും മാറ്റാൻ ആയില്ലേ ഇവർക്ക്? ഒരാളെ കീറി മുറിച്ചു വലിച്ചുകീറി സന്തോഷിക്കുന്ന ഒരു സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും പഠിക്കണം, മറ്റുള്ളവരെ ബഹുമാനിക്കാൻ” – അനശ്വര രാജൻ വീഡിയോയിൽ പറയുന്നു.

Athul

Recent Posts

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

4 mins ago

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

3 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

4 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

4 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

5 hours ago