ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നുവന്ന ഗായികയാണ് അമൃത സുരേഷ്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അമൃത് ഈ ഷോയില്‍ അവസരം ലഭിച്ചത്. ഇതിനിടെയാണ് ഇവിടെവെച്ച് നടന് ബാലയെ പരിചയപ്പെടുന്നതും , ആ ബന്ധം പ്രണയത്തിലേക്ക് എത്തുന്നതും. ഒടുവില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ല , അവന്തിക എന്ന ഒരു മകളും ഉണ്ട് ഇവര്‍ക്ക് . വിവാഹമോചനത്തിന് ശേഷം മകള്‍ അമ്മക്കൊപ്പം ആണ്.
വിവാഹമോചനത്തിന് പിന്നാലെ രണ്ടര വയസ്സുള്ള മകളും ,സീറോ ബാലന്‍സ് അക്കൗണ്ട് ആയിരുന്നു അമൃതയുടെ കൈയിലുണ്ടായിരുന്നത്, എന്നാല്‍ ഒന്നിനു മുന്നിലും തോറ്റു കൊടുക്കാതെ പ്രതിസന്ധികളെ മറികടക്കാന്‍ അമൃത ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാനും അമൃതയ്ക്ക് സാധിച്ചു.
https://youtu.be/o2vS21eo-ls
ഈ ചെറു പ്രായത്തില്‍ തന്നെ ജീവിതത്തില്‍ ചെറിയ നേട്ടങ്ങള്‍ അല്ല, ഈ താരം സ്വന്തമാക്കിയത്. സംഗീത മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അമൃതയുടെ വളര്‍ച്ചയ്ക്ക് നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്. ഇനി എങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് എഴുതിയ ഹൗ എന്ന വാക്കില്‍ നിന്നും പിന്നീട് ആ വാക്കിനെ അമൃത ഹു എന്നാക്കി മാറ്റി ജീവിതത്തില്‍ മുന്നേറുകയായിരുന്നു. സ്വന്തമായി മ്യൂസിക് ബാന്‍ഡ് സ്വന്തമായി മ്യൂസിക് ഡയറക്ഷനും അവര്‍ നടത്തുന്നുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷമാണ് ഈ താരം പങ്കുവെച്ചത്. താന്‍ ഒരു കൊച്ചു വീട് സ്വന്തമാക്കി എന്ന വാര്‍ത്ത അമൃത ആരാധകരെ അറിയിച്ചിരിക്കുകയാണ്. പുതിയ വീടിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു വൈകാതെ തന്നെ അങ്ങോട്ട് മാറും. താരം പങ്കുവെച്ച പുത്തന്‍ ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത് .