മാധ്യമ ശ്രദ്ധയ്ക്കായി ദയവായി പപ്പുവിനെ വലിച്ചിഴക്കരുത്, അവള്‍ ഒരു ചെറിയ കുട്ടിയാണ്; അമൃത സുരേഷ് അഭ്യര്‍ത്ഥിക്കുന്നു

നടന്‍ ബാല മകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മകളെ കാണിക്കുന്നില്ലെന്നും മകള്‍ക്ക് വേണ്ടി കോടതിയില്‍ പോകുമെന്നും ബാല പറഞ്ഞിരുന്നു.

പിന്നാലെ വിഷയത്തില്‍ അമൃത ആരാധകരും ബാല ആരാധകരും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിനിടയില്‍ അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ മകള്‍ പപ്പുവിനെ എന്തുകൊണ്ട് അച്ഛന്റെ അടുത്തേക്ക് വിടുന്നില്ല എന്നൊരാള്‍ ചോദിച്ചിരുന്നു.

അമൃതയുടെ അനുജത്തി അഭിരാമി ഇതിന് മറുപടിയും നല്‍കിയിരുന്നു. പാപ്പുവിനോട് ചോദിച്ചു. അവള്‍ക്കു താത്പര്യമില്ല. ഇക്കാര്യം അവള്‍ അച്ഛനോട് ഫോണിലൂടെ പറഞ്ഞു’ എന്ന് അഭിരാമി വ്യക്തമാക്കി.

ഈ മറുപടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.പ്രിയ മാധ്യമങ്ങളേ.. വിനീതമായ അഭ്യര്‍ത്ഥന. ദയവായി മാധ്യമശ്രദ്ധയ്ക്കായി പപ്പുവിനെ വലിച്ചിഴക്കരുത്.

അവള്‍ ഒരു ചെറിയ കുട്ടിയാണ്, അവള്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ്. അഭിമുഖങ്ങള്‍, വാര്‍ത്തകള്‍, സിനിമാ പ്രമോഷനുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫീഡുകള്‍ എന്നിവയില്‍ അനാവശ്യമായി അവളുടെ പേര് വലിച്ചിഴച്ച് അവളെ പീഡിപ്പിക്കരുത് എന്ന് അമൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്:

പ്രിയ മാധ്യമങ്ങളേ.. വിനീതമായ അഭ്യര്‍ത്ഥന. ദയവായി മാധ്യമശ്രദ്ധയ്ക്കായി പപ്പുവിനെ വലിച്ചിഴക്കരുത്. അവള്‍ ഒരു ചെറിയ കുട്ടിയാണ്, അവള്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ്. അഭിമുഖങ്ങള്‍, വാര്‍ത്തകള്‍, സിനിമാ പ്രമോഷനുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫീഡുകള്‍ എന്നിവയില്‍ അനാവശ്യമായി അവളുടെ പേര് വലിച്ചിഴച്ച് അവളെ പീഡിപ്പിക്കരുത്.

അവള്‍ അവളുടെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.. ദയവായി കുട്ടിയുടെ തിരഞ്ഞെടുപ്പിനെയും സന്തോഷത്തെയും ബഹുമാനിക്കുക. ഒരു അമ്മയുടെ എളിയ അഭ്യര്‍ത്ഥന. നല്ല മനസ്സും ഉദ്ദേശവും ഉള്ള ചിലരെങ്കിലും ഞാന്‍ ഇവിടെ പറയുന്നത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(ഞാനും അഭിരാമിയും താഴെയുള്ള സ്‌ക്രീന്‍ഷോട്ടില്‍ നിങ്ങളുടെ യഥാര്‍ത്ഥ ആശങ്കയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിശദീകരണം നല്‍കിയിട്ടുണ്ട്..)
ഈ നാടകങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പപ്പുവിനെ അനുവദിക്കൂ! വളരെ സ്‌നേഹം-അമൃത കുറിച്ചു.