മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഗായികയായും അവതാരികയായും തിളങ്ങിയ അമൃതയ്ക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്.
നടന് ബാലയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ സംഗീത സംവിധായകന് ഗോപി സുന്ദറിനെ അമൃത വിവാഹം കഴിച്ചിരുന്നു. ഒരു വര്‍ഷം മുന്നേയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
ഗോപി സുന്ദറിന്റെ മൂന്നാം വിവാഹവും അമൃതയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് എത്തിയിരുന്നു.
വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ അറ്റാക്ക് ഇരുവര്‍ക്കും എതിരെ എത്തിയിരുന്നു. ഈ ബന്ധം ഒരു വര്‍ഷം പോലും പോകില്ല എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.
എന്നാല്‍ ഇത്തരം വിമര്‍ശനം പറഞ്ഞവര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ അമൃതയും ഗോപി സുന്ദറും പങ്കുവച്ച പോസ്റ്റാണ് ശ്രദ്ദ നേടുന്നത്.
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആയതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവയ്ക്കുന്നത്.
View this post on Instagram
ക്ഷേത്രത്തില്‍ വച്ചുള്ള ഫോട്ടോ പങ്കുവച്ച് ഒരു വര്‍ഷം എന്ന് ഇരുവരും കുറിച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.
ഈ ബന്ധം ഒരു വര്‍ഷം പോലും തികയ്ക്കില്ല എന്ന് പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഈ ചിത്രമെന്നാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ആരാധകര്‍ പറയുന്നത്.
2022 മെയ്യില്‍ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നല്‍കിയിരുന്ന ക്യാപ്ഷന്‍.
പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും പുറത്തുവന്നു. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.