ചില സിനിമകളിലെ ഡയലോഗും രംഗങ്ങളും എല്ലാം പ്രേക്ഷക മനസ്സില്‍ അതേപടി പതിഞ്ഞുകിടപ്പുണ്ട്. അത്തരമൊരു ഡയലോഗ് ആണ് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ് എന്ന് വിളിച്ചു കൂവുന്നത്. ഇന്നും നമുക്ക് ചുറ്റുമുള്ള പലരും തമാശപോലെ ഈ ഡയലോഗ് പറയാറുണ്ട്. ചിത്രത്തില്‍ നടന് മുകേഷും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും ആയിരുന്നു ഈ രംഗത്തില്‍ അഭിനയിച്ചത്.
ഗോപാലകൃഷ്ണന് അമ്മയെയായിരുന്നു ഇതില്‍ ഫോണില്‍ വിളിച്ചിരുന്നത് ഈ സമയത്ത് മാട്രെന് കമ്പിളിപ്പുതപ്പിന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഗോപാലകൃഷ്ണന് കേള്‍ക്കുന്നില്ല കേള്‍ക്കുന്നില്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ മാട്രെന് വീണ്ടും കമ്പിളിപ്പുതപ്പ് എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ഈ സിനിമയ്ക്ക് ശേഷം മുകേഷ് മറ്റു ചിത്രങ്ങളില്‍ എത്തിയെങ്കിലും മാട്രെന് ആയി എത്തിയ ആ നടിയെ പിന്നീട് കണ്ടിരുന്നില്ല. അമൃതം ഗോപിനാഥ് എന്നാണ് ആളുടെ പേര്. ഇപ്പോഴിതാ ആളെ കണ്ടുകിട്ടിയിരിക്കുകയാണ്. നൃത്ത അധ്യാപിക കൂടിയാണ് അമൃതം. കിടിലം എന്ന ഷോയുടെ ഫ്ലോറില്‍ എത്തിയ അമൃതം ചേച്ചിയും മുകേഷും 34 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ രംഗം റീ ക്രിയേറ്റ് ചെയ്തു.
എണ്പത്തിനാലാം വയസ്സില്‍ നൃത്തം ചെയ്യാനായി എത്തിയതാണ് കിടിലം ഫ്ളോറില്‍ അമൃതം ഗോപിനാഥ്. ഏഴാം വയസ്സില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ അമൃതം പന്ത്രണ്ടാം വയസ്സ് മുതല്‍ നൃത്ത അധ്യാപികയായി. ഇപ്പോഴും ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് എങ്കിലും ഭരതനാട്യത്തിന്റെ വേഷം ഇട്ട് പെര്‍ഫോം ചെയ്തിട്ട് 48 വര്‍ഷങ്ങളായി എന്ന് അമൃതം പറയുന്നു.