മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതസുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരത്തെ മലയാളികൾക്ക് പരിചയം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു അമൃതാ. പിന്നീട് മലയാള സിനിമയിലെ പിന്നണി ഗാന മേഖലയിലും സ്റ്റേജ് പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഇവർ.
പിന്നീടായിരുന്നു നടൻ ബാലയുമായുള്ള വിവാഹം. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. ഇവർക്ക് ഒരു മകളുമുണ്ട്. അവന്തിക എന്നാണ് കുട്ടിയുടെ പേര്. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. അവന്തിക ഇപ്പോൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു ബാല മറ്റൊരു വിവാഹം കഴിച്ചത്. സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത വാർത്തയായിരുന്നു ഇത്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് അമൃതാ സുരേഷ്. തൻറെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും അമൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് അമൃതയ്ക്കും സഹോദരി അഭിരാമിയ്ക്കും. ഇപ്പോൾ പുതിയൊരു വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് അമൃത. മകൾക്കൊപ്പം ഉള്ള ഒരു വീഡിയോ ആണ് അമൃത പങ്കുവെച്ചത്.
വീഡിയോയിൽ മകളൊരു അവതാരികയായി പെരുമാറുന്നത് കാണാം. അവതാരികമാർ സ്റ്റേജിൽ പറയുന്ന അതേ ശൈലിയിലാണ് അവന്തിക കാര്യങ്ങളെല്ലാം അവതരിപ്പിക്കുന്നത്. നല്ല ടാലൻ്റഡ് ആയിട്ടുള്ള കുട്ടിയാണ് അവന്തിക എന്ന് പ്രേക്ഷകർക്ക് എല്ലാം തന്നെ ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ധാരാളം ആളുകൾ ആണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.
View this post on Instagram