കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് നടി അമൃത നായരെ പ്രേക്ഷകര്‍ക്ക് പരിചയം. ഇതിലെ നടിയുടെ കഥാപാത്രം ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ശീതളായി വന്ന് ഇഷ്ടം കവര്‍ന്നെടുത്ത അമൃത പെട്ടെന്നൊരു ദിവസമാണ് ഇതില്‍ നിന്ന് പിന്മാറിയത്. ശേഷം മറ്റു പരിപാടികളിലേക്ക് തിരിയുകയായിരുന്നു താരം.
ഇപ്പോഴിതാ വീണ്ടും സീരിയലിലേക്ക് തന്നെ തിരികെ എത്തിയിരിക്കുകയാണ് അമൃത. അമൃതയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഒട്ടുമിക്ക വീഡിയോയിലും അമൃതയ്ക്കൊപ്പം അമ്മയും എത്താറുണ്ട്. അതുകൊണ്ടുതന്നെ അമൃതയുടെ അമ്മയെ പ്രേക്ഷകര്‍ക്ക് നല്ല പരിചയമുണ്ട്.
ഇപ്പോഴിതാ മകള്‍ക്ക് പിന്നാലെ അമ്മയും സീരിയലിലേക്ക് എത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന ഹാസ്യ പരമ്പരയില്‍ ആണ് അമൃതയുടെ അമ്മ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തെ എപ്പിസോഡില്‍ അമൃതയുടെ അമ്മ ഉണ്ടായിരുന്നു. നടി മല്ലിക സുകുമാരന്‍ ആണ് ഈ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
അങ്ങനെ മകള്‍ക്ക് പിന്നാലെ അമ്മയും സീരിയലിലേക്ക് എത്തിയിരിക്കുകയാണ്. എന്തായാലും ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകരും എത്തി. അമ്മയുടെ അഭിനയം അതിഗംഭീരം എന്നാണ് പ്രേക്ഷകര്‍ പറയുന്നത് .